തിവാരിയുടെ മൃതദേഹത്തിന് മുന്‍പില്‍ പൊട്ടിച്ചിരിച്ച് യോഗിയും മന്ത്രിമാരും; വീഡിയോ പുറത്ത്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് സമീപം , ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പ്രകടിപ്പിച്ച അനൗചിത്യത്തിനെതിരെ വ്യാപക വിമര്‍ശനം
തിവാരിയുടെ മൃതദേഹത്തിന് മുന്‍പില്‍ പൊട്ടിച്ചിരിച്ച് യോഗിയും മന്ത്രിമാരും; വീഡിയോ പുറത്ത്

ലക്‌നൗ:  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍ ഡി തിവാരിയുടെ ഭൗതിക ശരീരത്തിന് സമീപം , ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പ്രകടിപ്പിച്ച അനൗചിത്യത്തിനെതിരെ വ്യാപക വിമര്‍ശനം. കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു. ബിജെപിയില്‍ തന്നെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പെരുമാറ്റത്തില്‍ അതൃപ്തി പുകയുന്നുണ്ട്.

ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എന്‍ ഡി തിവാരി കഴിഞ്ഞദിവസമാണ് അന്തരിച്ചത്. തുടര്‍ന്ന് പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തിന് സമീപം ഇരുന്ന് യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന വിവാദ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ദൗതികശരീരത്തിന് സമീപം മുന്‍നിരയില്‍ ഇരുന്ന് ഇവര്‍ അനവസരത്തില്‍ പൊട്ടിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. ബീഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍, ഉത്തര്‍പ്രദേശ് മന്ത്രിമാരായ മൊഹ്‌സിന്‍ റാസാ, അശുതോഷ് ടണ്ടന്‍ എന്നിവരൊടൊപ്പം ചേര്‍ന്ന് യോഗി ആദിത്യനാഥ് ഏതോ വിഷയം ചര്‍ച്ച ചെയ്യുകയും പിന്നിട് എല്ലാവരും പൊട്ടിച്ചിരിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും  അനവസരത്തിലുളള പെരുമാറ്റത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ ഫോട്ടോ പ്രചാരണത്തിനുളള വേദിയല്ലെന്ന് ബിജെപി നേതാക്കള്‍ മനസിലാക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് സിഷാന്‍ ഹൈദര്‍ ട്വിറ്ററില്‍ കുറിച്ചു. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ ചിതാഭസ്മ നിമഞ്ജന യാത്രയ്ക്കിടയിലും സമാനമായ ആക്ഷേപം ഉയര്‍ന്നിരുന്നു. 

യോഗി ആദിത്യനാഥിന്റെയും മന്ത്രിമാരുടെയും പെരുമാറ്റം ബിജെപിക്ക് ക്ഷീണമായി. നേതൃത്വത്തിനിടയില്‍ തന്നെ ഇവര്‍ക്ക് എതിരെ അതൃപ്തി പുകയുന്നതായാണ്  റിപ്പോര്‍്ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com