കള്ളനെ കണ്ണും കലണ്ടറും ചതിച്ചു, അന്തര്‍ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയില്‍

ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിവന്നിരുന്ന കള്ളനെ ഒടുവില്‍ ഭാഗ്യം കൈവിട്ടു. കാഴ്ചക്കുറവിനെ തുടര്‍ന്ന് തിങ്കളാഴ്ച ചൊവ്വാഴ്ചയായി തെറ്റിദ്ധരിച്ച് മോഷണത്തിനിറങ്ങിയതോടെയാണ് അന്തര്‍സംസ്ഥാന മോഷ്ടാവ് 
കള്ളനെ കണ്ണും കലണ്ടറും ചതിച്ചു, അന്തര്‍ സംസ്ഥാന മോഷ്ടാവ് പൊലീസ് പിടിയില്‍

ഹൈദരാബാദ് :  ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിവന്നിരുന്ന കള്ളനെ ഒടുവില്‍ ഭാഗ്യം കൈവിട്ടു. കാഴ്ചക്കുറവിനെ തുടര്‍ന്ന് തിങ്കളാഴ്ച ചൊവ്വാഴ്ചയായി തെറ്റിദ്ധരിച്ച് മോഷണത്തിനിറങ്ങിയതോടെയാണ് അന്തര്‍ സംസ്ഥാന മോഷ്ടാവ് മുഹമ്മദ് സമീര്‍ ഖാനും കൂട്ടാളിയും പൊലീസ് വലയില്‍ കുരുങ്ങിയത്. 21 ലക്ഷം രൂപ വിലവരുന്ന 21 ഗ്രാം സ്വര്‍ണം ഇവരില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. തെലങ്കാന, ആന്ധ്രാ, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലായി 30 ലേറെ കേസുകളാണ് ഇവര്‍ക്കെതിരെ ഉള്ളത്.
 
ചൊവ്വാഴ്ചകളില്‍ പിടിക്കപ്പെടില്ലെന്ന അന്ധവിശ്വാസത്തെ തുടര്‍ന്ന് ഈ ദിവസം മാത്രമാണ് മുഹമ്മദ് ഖാന്‍ മോഷണത്തിനിറങ്ങിയിരുന്നത്. ജയിലില്‍ നിന്ന് പരിചയപ്പെട്ടതാണ് മുഹമ്മദ് ഷോയബിനെയെന്നും പിന്നീട് ഒന്നിച്ച് മോഷണം നടത്തി വരികയായിരുന്നുവെന്നും ഖാന്‍ പൊലീസില്‍ വെളിപ്പെടുത്തി.

പകല്‍ സമയത്ത് ബൈക്കുകളില്‍ ചുറ്റിക്കറങ്ങുന്ന ഇരുവരും പൂട്ടിക്കിടക്കുന്ന വീടുകള്‍ ലക്ഷ്യമിടും. ചൊവ്വാഴ്ച രാത്രിയില്‍ ഒരാള്‍ കാവല്‍ നില്‍ക്കുമ്പോള്‍ മറ്റേയാള്‍ വീടിന്റെ പൂട്ട് തകര്‍ത്ത് പത്ത് മിനിട്ടിനുള്ളില്‍ കിട്ടുന്നതെല്ലാം കൈക്കലാക്കി പുറത്ത് വരികയാണ് ചെയ്തിരുന്നതെന്ന് പ്രതികള്‍ പൊലീസില്‍ സമ്മതിച്ചു.  അഫ്ഗാന്‍ സ്വദേശികളാണ് മുഹമ്മദ് സമീര്‍ ഖാന്റെ പൂര്‍വ്വികര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com