അന്വേഷണത്തോട് സഹകരിച്ചില്ല, വര്‍മ്മയെ മാറ്റിയതിനെ ന്യായീകരിച്ച് വിജിലന്‍സ് കമ്മീഷന്‍ 

തലപ്പത്തെ തമ്മിലടിയെ തുടര്‍ന്ന് സിബിഐ മേധാവി അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ന്യായീകരിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍
അന്വേഷണത്തോട് സഹകരിച്ചില്ല, വര്‍മ്മയെ മാറ്റിയതിനെ ന്യായീകരിച്ച് വിജിലന്‍സ് കമ്മീഷന്‍ 

ന്യൂഡല്‍ഹി: തലപ്പത്തെ തമ്മിലടിയെ തുടര്‍ന്ന് സിബിഐ മേധാവി അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ന്യായീകരിച്ച് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍. വിവിധ വിഷയങ്ങളിലുളള ഗുരുതര ആരോപണങ്ങളെ കുറിച്ച് സിബിഐയുടെ റിപ്പോര്‍ട്ട് സിവിസി തേടിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായുളള സിവിസിയുടെ നടപടിയോട് സിബിഐ ഡയറക്ടര്‍ സഹകരിച്ചില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു. 

സിബിഐയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെയുളള ആരോപണങ്ങളില്‍ ഓഗസ്റ്റ് 24ന് സിവിസിക്ക് പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട്  സെപ്റ്റംബര്‍ പതിനൊന്നിന് മൂന്ന് നോട്ടീസുകള്‍ സിബിഐ ഡയറക്ടര്‍ക്ക് അയച്ചു. സെപ്റ്റംബര്‍ 14ന് മുന്‍പ് ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ റിപ്പോര്‍ട്ടും കൈമാറാനായിരുന്നു നിര്‍ദേശം. ഇത് പാലിച്ചില്ലെന്ന് വാര്‍ത്താവിതരണ മന്ത്രാലയം അറിയിച്ചു.

വിവിധ കേസുകളിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് സിബിഐയോട് ആവശ്യപ്പെട്ടത്. വിവരങ്ങള്‍ കൈമാറാമെന്ന് സിബിഐ ആവര്‍ത്തിച്ച് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ അന്വേഷണസംബന്ധമായ വിവരങ്ങള്‍ കൈമാറുന്നതില്‍ സിബിഐ ഡയറക്ടര്‍ സഹകരിച്ചില്ലെന്ന് സിവിസി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് നിരവധി അവസരങ്ങള്‍ സിവിസി നല്‍കിയിരുന്നതായും മന്ത്രാലയം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com