'ബിസിനസ്സുകാരെ അധിക്ഷേപിക്കുന്നതാണ് ഇന്നത്തെ ഫാഷന്‍'; കോര്‍പ്പറേറ്റുകളെ വിമര്‍ശിക്കുന്ന സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മോദി 

കോര്‍പ്പറേറ്റുകളെ വിമര്‍ശിക്കുന്ന സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
'ബിസിനസ്സുകാരെ അധിക്ഷേപിക്കുന്നതാണ് ഇന്നത്തെ ഫാഷന്‍'; കോര്‍പ്പറേറ്റുകളെ വിമര്‍ശിക്കുന്ന സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് മോദി 

ന്യൂഡല്‍ഹി:  കോര്‍പ്പറേറ്റുകളെ വിമര്‍ശിക്കുന്ന സംസ്‌കാരത്തില്‍ വിശ്വസിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിസിനസ്സിനൊപ്പം സാമൂഹ്യസേവനരംഗത്ത് ശ്രേഷ്ടമായ പ്രവര്‍ത്തനമാണ് കോര്‍പ്പറേറ്റുകള്‍ നിര്‍വഹിക്കുന്നത്. സത്യസന്ധമായി നികുതി അടയ്ക്കുന്ന ഒരു ജനതയായി മാത്രം പൗരന്മാര്‍ മാറരുത്. സാമൂഹ്യമാറ്റത്തിലും പൗരന്മാര്‍ പങ്കാളിയാകണമെന്ന് മോദി അഭ്യര്‍ത്ഥിച്ചു.

വ്യവസായികളെയും ബിസിനസ്സുകാരെയും അധിക്ഷേപിക്കുന്നത് ഇന്നൊരു പതിവായിരിക്കുകയാണ്. എന്തിനാണ് ഇങ്ങനെ അവഹേളിക്കുന്നത് എന്ന്് തനിക്ക് മനസിലാകുന്നില്ല. സമൂഹത്തില്‍ ഒരു ഫാഷനായി ഇത് മാറിക്കഴിഞ്ഞു. ഇത്തരം ചിന്താഗതികളെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഐടി പ്രൊഫഷണലുകളെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.

സാമൂഹ്യമാറ്റത്തിന് ടെക്‌നോളജി കമ്പനികള്‍ സംഭാവന നല്‍കണം. എന്‍ഡിഎ ഭരണക്കാലത്ത് നികുതി അടയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. അടച്ച പണം നാടിന്റെ നന്മയ്ക്കായി സുതാര്യമായി ഉപയോഗിക്കുമെന്ന വിശ്വാസം ഉളളതുകൊണ്ടാണ് നികുതിദായകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നത്. എന്നാല്‍ സത്യസന്ധമായി നികുതി അടയ്ക്കുന്നതൊടൊപ്പം സാമൂഹ്യമാറ്റത്തിനായി കൂടി സംഭാവന നല്‍കാന്‍ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടു. 

രാജ്യാന്തര വിപണിയില്‍ എണ്ണ വില ഉയരുന്നത് ആഭ്യന്തര വിപണിയിലും ആശങ്ക ജനിപ്പിക്കുകയാണ്. ഇലക്ട്രിക് വാഹനങ്ങളാണ് ഇതിന് പരിഹാരമെന്ന് മോദി പറഞ്ഞു. ചെലവുകുറഞ്ഞ നിലയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള മാതൃകയ്ക്ക് രൂപം നല്‍കാന്‍ സംരഭകര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com