അവര്‍ക്കെന്നെ തോന്നുംപോലെ അറസ്റ്റ് ചെയ്യാം, പക്ഷേ സത്യം മറയ്ക്കാന്‍ സാധിക്കില്ല; സിബിഐ മാര്‍ച്ച് അറസ്റ്റിന് ശേഷം രാഹുല്‍ ഗാന്ധി

ബിജെപി സര്‍ക്കാരിന് അവര്‍ക്ക് തോന്നുംപോലെ തന്നെ അറസ്റ്റ് ചെയ്യാം, പക്ഷേ സത്യം മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അവര്‍ക്കെന്നെ തോന്നുംപോലെ അറസ്റ്റ് ചെയ്യാം, പക്ഷേ സത്യം മറയ്ക്കാന്‍ സാധിക്കില്ല; സിബിഐ മാര്‍ച്ച് അറസ്റ്റിന് ശേഷം രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാരിന്  തോന്നുംപോലെ തന്നെ അറസ്റ്റ് ചെയ്യാം, പക്ഷേ സത്യം മറച്ചുവയ്ക്കാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തതിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം. 

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ചതിക്കുകയാണ്. സത്യത്തില്‍ നിന്ന് അദ്ദേഹത്തിന് ഓടിയൊളിക്കാം പക്ഷേ മറച്ചുവയ്ക്കാന്‍ സാധിക്കില്ല. എന്താണ് മോദി ചെയ്യുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. പേടികൊണ്ടാണ് മോദി സിബിഐ തലവനെ മാറ്റിയത്. പക്ഷേ അത് സഹായകമാകില്ല- അദ്ദേഹം പറഞ്ഞു. 

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെയും ഡെപ്യൂട്ടി ഡയറക്ടര്‍ രാകേഷ് അസ്താനയെയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചതിന് എതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ സിബിഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടന്നത്. ലോധി റോഡ് പൊലീസ് സ്റ്റേഷന് സമീപം പൊലീസ് മാര്‍ച്ച് തടയുകയും പ്രവര്‍ത്തകരുമായി സംഘര്‍ഷമുണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെ രാഹുലിനെയും മറ്റ് മുതിര്‍ന്ന നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com