അലിഗഡ് 'ഹരിഗഡ്' ആക്കണം, ഫൈസാബാദ് 'സാകേതും'; പേര് മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് വിഎച്ച്പി

അലഹബാദ് പേര് മാറി പ്രയാഗ് രാജ് ആയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മറ്റ് സ്ഥലങ്ങളുടെ പേര് കൂടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വിഎച്ച്പി ഉള്‍പ്പടെയുള്ള
അലിഗഡ് 'ഹരിഗഡ്' ആക്കണം, ഫൈസാബാദ് 'സാകേതും'; പേര് മാറ്റിയില്ലെങ്കില്‍ പ്രക്ഷോഭമെന്ന് വിഎച്ച്പി

ലക്‌നൗ: അലഹബാദ് പേര് മാറി പ്രയാഗ് രാജ് ആയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ മറ്റ് സ്ഥലങ്ങളുടെ പേര് കൂടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. വിഎച്ച്പി ഉള്‍പ്പടെയുള്ള ഹൈന്ദവ സംഘടനകളാണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുഗളന്‍മാരിട്ട പേരുകള്‍ ഇപ്പോഴും കൊണ്ട് നടക്കുന്നത് അപമാനകരമാണെന്നാണ് വിഎച്ച്പി വാദിക്കുന്നത്.

 അസംഗഡിനെ 'ആര്യംഗഡെ'ന്നും, ഫൈസാബാദ് 'സാകേത്' എന്നും അലിഗഡ് 'ഹരിഗഡ്' ആക്കണമെന്നുമാണ് നിലവിലെ ആവശ്യം. മുസാഫര്‍നഗര്‍ 'ലക്ഷ്മിനഗറാ'ക്കണമെന്നും ലക്‌നൗവിന്റെ ശരിക്കുള്ള പേര് 'ലക്ഷ്മണ്‍പൂര്‍' എന്നും മാറ്റണമെന്ന ആവശ്യവും ഇക്കൂട്ടര്‍ ഉയര്‍ത്തുന്നുണ്ട്. 
പേര് മാറ്റുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പൊന്നുമില്ലെന്നും ആവശ്യം പരിഗണിക്കാമെന്നുമാണ് സര്‍ക്കാര്‍ വക്താവും ആരോഗ്യമന്ത്രിയുമായ സിദ്ധാര്‍ത്ഥ് നാഥ് സിങ് പ്രക്ഷോഭകര്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്. 

മുഗളന്‍മാരും ബ്രിട്ടീഷുകാരും തന്ത്രപരമായി അവരുടെ സംസ്‌കാരം അടിച്ചേല്‍പ്പിച്ചതിന്റെ ഓര്‍മ്മകളാണെന്നും നഗരങ്ങളുടെ സംസ്‌കാരം തിരികെ പിടിക്കുന്നതിന് പഴയ പേരുകള്‍ നല്‍കണമെന്നുമാണ് ആര്‍എസ്എസ് വക്താവും പറഞ്ഞത്.  ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് മുഗള്‍ശരായ് റെയില്‍വേ സ്റ്റേഷന്റെ പേര് യോഗി ല്‍ക്കാര്‍ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ എന്ന് മാറ്റിയത്. 

യോഗി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ അജണ്ടകളുടെ ഭാഗമാണ് ഈ പേരുമാറ്റമെന്നാണ് പ്രതിപക്ഷ വിമര്‍ശനം. വെറും അഞ്ച് ദിവസത്തിനുള്ളിലാണ് അലഹബാദിന്റെ പേര് മാറ്റിയത്. ഉര്‍ദു ബസാറിനെ ഹിന്ദിബസാറാക്കി മാറ്റാനും മുഖ്യമന്ത്രിക്ക് അധിക നേരം വേണ്ടി വന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com