ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

ബുള്ളറ്റ് പ്രൂഫ് ബങ്കറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബ് പൊട്ടിയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണം; നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്

 ബിജാപൂര്‍: ഛത്തീസ്ഗഡിലെ ബിജാപ്പൂരില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടി. നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ബുള്ളറ്റ് പ്രൂഫ് ബങ്കറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബ് പൊട്ടിയാണ് സൈനികര്‍ കൊല്ലപ്പെട്ടത്.

168 ആം ബറ്റാലിയനിലെ രണ്ട് കോണ്‍സ്റ്റബിളുമാര്‍, എഎസ്‌ഐ, ഹെഡ് കോണ്‍സ്റ്റബിള്‍ എന്നിവരാണ് ആവാപള്ളി പൊലീസ് സ്റ്റേഷന് സമീപം ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന നക്‌സല്‍ വിരുദ്ധസേനാ ഡിഐജി അറിയിച്ചു. പരിക്കേറ്റ സൈനികരെ വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

നവംബര്‍ 12നാണ് സംസ്ഥാനത്തെ നിയമസഭയിലേക്കുള്ള  ഒന്നാംഘട്ട വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ ആക്രമണം ജനങ്ങളില്‍ ഭീതി വിതയ്ക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണെന്നും ശക്തമായി തിരിച്ചടിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com