പാന്‍കാര്‍ഡ് വിവരം മറച്ച് വച്ച് കേരളത്തിലെ 33 എംഎല്‍എമാര്‍; ഒന്നാമത് കോണ്‍ഗ്രസെന്നും റിപ്പോര്‍ട്ട്

പാന്‍കാര്‍ഡ് വിവരം മറച്ചുവച്ചവരുടെ പട്ടികയില്‍ കേരളത്തിലെ 33 എംഎല്‍എമാരെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എമാരാണ്  പട്ടികയില്‍ അധികമെന്നും നാഷ്ണല്‍ ഇലക്ഷന്‍ വാച്ചും എഡിആറും സംയുക്തമായി പുറത്ത് വിട്
പാന്‍കാര്‍ഡ് വിവരം മറച്ച് വച്ച് കേരളത്തിലെ 33 എംഎല്‍എമാര്‍; ഒന്നാമത് കോണ്‍ഗ്രസെന്നും റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി:  പാന്‍കാര്‍ഡ് വിവരം മറച്ചുവച്ചവരുടെ പട്ടികയില്‍ കേരളത്തിലെ 33 എംഎല്‍എമാരെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എമാരാണ്  പട്ടികയില്‍ അധികമെന്നും നാഷ്ണല്‍ ഇലക്ഷന്‍ വാച്ചും എഡിആറും സംയുക്തമായി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.542 ലോക്‌സഭാ എംപിമാരെയും 4086 എംഎല്‍എമാരുടെയും വിവരങ്ങളാണ് വിവരാവകാശ നിയമപ്രകാരം പരിശോധിച്ചത്. 199 എംഎല്‍എമാരും ഏഴ് എംപിമാരുമാണ് വിവരം മറച്ചുവച്ചവരുടെ  പട്ടികയില്‍ ആകെയുള്ളത്.

51 കോണ്‍ഗ്രസ് എംഎല്‍എമാരും 42 ബിജെപി എംഎല്‍എ മാരും 25 സിപിഎം എംഎല്‍എമാരുമാണ് ലിസ്റ്റിലുള്ളത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള കണക്കെടുത്താല്‍ കേരളമാണ് പട്ടികയില്‍ ഒന്നാമത്. 33 എംഎല്‍എമാര്‍ പാന്‍കാര്‍ഡ് വിവരങ്ങള്‍ നല്‍കിയിട്ടില്ല. മിസോറാമാണ് തൊട്ട് പിന്നില്‍(28). ആകെ 40 എംഎല്‍എമാരാണ് മിസോറാം നിയമസഭയിലുള്ളത്. 

ഏഴ് എംപിമാരും പാന്‍കാര്‍ഡ് വിവരങ്ങള്‍ മറച്ചുവച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഒന്നും എഐഎഡിഎംകെയിലും ബിജു ജനതാദളില്‍ നിന്ന് രണ്ട് വീതവും അസം, മിസോറാം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് ഓരോ എംപിമാരുമാണ് വിവരം നല്‍കുന്നതില്‍ വീഴച വരുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാന്‍കാര്‍ഡ് വിവരങ്ങളും നല്‍കണമെന്നാണ് ചട്ടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com