ഭക്ഷണം തേടിയെത്തിയ ആനക്കൂട്ടത്തിന് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; ഏഴ് ആനകള്‍ ചെരിഞ്ഞു 

വനമേഖലയില്‍ നിന്ന് ഭക്ഷണം തേടി പുറത്തേക്ക് കടന്ന ഇവ 11കെവി ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചതാണ് അപകടകാരണമെന്നും അധികൃതര്‍ പറഞ്ഞു
ഭക്ഷണം തേടിയെത്തിയ ആനക്കൂട്ടത്തിന് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റു; ഏഴ് ആനകള്‍ ചെരിഞ്ഞു 

ദെന്‍കനാല്‍ (ഒഡീഷ): വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഏഴ് ആനകള്‍ ചെരിഞ്ഞു. ഒഡീഷയിലെ ദെന്‍കനാല്‍ ജില്ലയില്‍ ഇന്നലെ രാത്രിയാണ് സംഭവം. ഏകദേശം 13 ആനകള്‍ ദെന്‍കനാല്‍ വന മേഖലയില്‍ നിന്ന് കമലാങ്ക പഞ്ചായത്തിലേക്ക് കടന്നിരുന്നെന്നും വനമേഖലയില്‍ നിന്ന് ഭക്ഷണം തേടി പുറത്തേക്ക് കടന്ന ഇവ 11കെവി ഇലക്ട്രിക് ലൈനില്‍ സ്പര്‍ശിച്ചതാണ് അപകടകാരണമെന്നും അധികൃതര്‍ പറഞ്ഞു. 

ഇന്ന് രാവിലെ പ്രദേശവാസികള്‍ ആനകളുടെ ശവം കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇത് ആദ്യമായാണ് ഒഡീഷയില്‍ ഇത്രയധികം ആനകള്‍ക്ക് ഒന്നിച്ച് അപകടം സംഭവിക്കുന്നത്. ദെന്‍കനാല്‍ ഡിഎഫ്ഒ സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തി. 

റെയില്‍വെയും വൈദ്യുതി മന്ത്രാലയവുമാണ് സംഭവത്തിന്റെ ഉത്തരവാദികളെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വന അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടാകാതിരുന്നതിനെതിരെ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ദെന്‍കനാലില്‍ ഉയര്‍ന്ന തോതില്‍ വൈദ്യുതി കടന്നുപോകുന്ന 200 സ്‌പോട്ടുകള്‍ വന അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്നും എന്നാല്‍ വേണ്ട നടപടികളൊന്നും കൈകൊണ്ടിരുന്നില്ലെന്നും ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com