ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അക്കൗണ്ടുകളില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കാം; ബാങ്കുകള്‍ക്ക് ആധാര്‍ അതോറിറ്റിയുടെ അനുമതി

സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും സബ്‌സിഡികള്‍ നല്‍കുന്നതിനുമായി എടുത്തിരിക്കുന്ന അക്കൗണ്ടുകളില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി തുടര്‍ന്നും ബാങ്കുകള്‍ക്ക് ഉപയോഗിക്കാമെന്ന് ആധാര്‍ അതോറിറ്
ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള അക്കൗണ്ടുകളില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയാക്കാം; ബാങ്കുകള്‍ക്ക് ആധാര്‍ അതോറിറ്റിയുടെ അനുമതി

 ന്യൂഡല്‍ഹി:  സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിനും സബ്‌സിഡികള്‍ നല്‍കുന്നതിനുമായി എടുത്തിരിക്കുന്ന അക്കൗണ്ടുകളില്‍ ആധാര്‍ തിരിച്ചറിയല്‍ രേഖയായി തുടര്‍ന്നും ബാങ്കുകള്‍ക്ക് ഉപയോഗിക്കാമെന്ന് ആധാര്‍ അതോറിറ്റി വ്യക്തമാക്കി. ഇത്തരത്തില്‍ ആധാര്‍  ഉപയോഗിക്കാവുന്ന സാഹചര്യങ്ങളും ഉപയോഗിക്കേണ്ട വിധവും വ്യക്തമാക്കിയുള്ള ഉത്തരവ് ബാങ്കുകള്‍ക്ക് കൈമാറി.  ഇതിന്റെ പകര്‍പ്പ് റിസര്‍വ് ബാങ്കിനും നല്‍കിയതായാണ് യുഐഡിഎഐ വക്താവ് വ്യക്തമാക്കിയത്.

മറ്റ് അക്കൗണ്ടുകള്‍ ആരംഭിക്കുമ്പോള്‍ ആധാര്‍ നിര്‍ബന്ധിത തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കുന്നതിന് അതോറിറ്റി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സ്വമേധയാ നല്‍കുന്നതിന് വിലക്കില്ല. ഓണ്‍ലൈന്‍ അല്ലാത്ത ഇടപാടുകള്‍ക്ക് ആധാര്‍ ഉപയോഗിക്കുമ്പോള്‍ ആദ്യത്തെ എട്ട് നമ്പറുകള്‍ ബാങ്കുകള്‍ മറയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.  ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ആധാര്‍ നമ്പര്‍ നല്‍കുന്നതായി കാണിച്ച് ഗുണഭോക്താക്കളില്‍ നിന്നും സമ്മതപത്രം വാങ്ങണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 
ആധാര്‍ സ്വകാര്യസ്ഥാപനങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് സുപ്രിംകോടതി ഉത്തരവ് നിലവിലുള്ളതിനാല്‍ നിയമോപദേശം തേടിയ ശേഷമാണ് അതോറിറ്റിയുടെ നടപടി. ക്ഷേമപെന്‍ഷനുകളും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതില്‍ നിന്നും ബാങ്കുകള്‍ക്ക് കോടതി ഇളവ് നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com