ഡ്രൈവര്‍ ഉറങ്ങിപ്പോയി; ഡിവൈഡറില്‍ തട്ടി കറങ്ങി തെറിച്ചു വന്ന കാര്‍ വഴിയാത്രികയുടെ മേലേക്ക് വീണു: ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം

അമിത വേഗതയില്‍ നിയന്ത്രണം വിട്ടുവന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് ഉയര്‍ന്ന് പൊന്തി പലവട്ടം കറങ്ങിയാണ് വയോധികയെ ഇടിച്ചു വീഴ്ത്തിയത്
ഡ്രൈവര്‍ ഉറങ്ങിപ്പോയി; ഡിവൈഡറില്‍ തട്ടി കറങ്ങി തെറിച്ചു വന്ന കാര്‍ വഴിയാത്രികയുടെ മേലേക്ക് വീണു: ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം


മുസാഫിര്‍നഗര്‍; പ്രഭാത നടത്തിനിറങ്ങിയ 60 വയസുകാരി കാര്‍ ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ മുസാഫിര്‍നഗറിലാണ് നിയന്ത്രണം വിച്ചുവന്ന കാര്‍ വയോധികയുടെ മേല്ക്ക് ഇടിച്ചുകയറിയത്. വണ്ടി ഓടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. അപകടത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

അമിത വേഗതയില്‍ നിയന്ത്രണം വിട്ടുവന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് ഉയര്‍ന്ന് പൊന്തി പലവട്ടം കറങ്ങിയാണ് വയോധികയെ ഇടിച്ചു വീഴ്ത്തിയത്. റോഡില്‍ നിന്ന് ദൂരെ മാറിയുള്ള നടപ്പാതയിലൂടെ പോവുകയായിരുന്നു അവര്‍. എതിരേ വന്ന കാര്‍ ഇവരുടേ മേലേക്ക് ഇരിക്കുകയായിരുന്നു. സംഭവസ്ഥലത്തു വെച്ചുതന്നെ അവര്‍ മരിച്ചു. വാഹനം തന്റെ നേര്‍ക്ക് വരുന്നത് കണ്ടെങ്കിലും ഒഴിഞ്ഞുമാറാനുള്ള സമയം പോലും ലഭിച്ചില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. 

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സ്ത്രീയെ ഇടിക്കുന്നതിന് മുന്‍പ് കുറഞ്ഞത് മൂന്ന് വട്ടമെങ്കിലും കറങ്ങിയിട്ടുണ്ടെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഹരിദ്വാറിലേക്ക് പോവുകയായിരുന്നു കാറില്‍ മൂന്ന് പേരാണുണ്ടായത്. പരുക്കേറ്റ ഇവരെ അടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

വീഡിയോ കടപ്പാട് എന്‍ഡിടിവി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com