പ്രളയകാലത്ത് കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച രാജീവ് മല്‍ഹോത്ര ജെഎന്‍യുവില്‍ വിസിറ്റിങ് പ്രൊഫസര്‍

പ്രളയകാലത്ത് കേരളത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ച രാജീവ് മല്‍ഹോത്ര ജെഎന്‍യുവില്‍ വിസിറ്റിങ് പ്രൊഫസര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരനും ഹിന്ദുത്വ വക്താവുമായ രാജീവ് മല്‍ഹോത്രയെ ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസില്‍ ഓണററി വിസിറ്റിങ് പ്രൊഫസറായി നിയമിച്ചു. സംസ്ഥാനത്തെ ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കിയാല്‍ മതിയെന്ന് പറഞ്ഞ് കേരളം പ്രളയക്കെടുതിയില്‍ നില്‍ക്കുന്ന സമയം തീവ്ര ഹിന്ദുത്വവാദിയായ രാജീവ് മല്‍ഹോത്ര വര്‍ഗിയത പരത്താന്‍ ശ്രമിച്ചിരുന്നു. 

പ്രളയക്കെടുതിയില്‍ വലയുന്ന ഹിന്ദുക്കള്‍ക്ക് മാത്രം സംഭാവന നല്‍കിയാല്‍ മാതി. മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടി അവരുടെ ആളുകള്‍ പണം ശേഖരിക്കുന്നുണ്ടെന്നായിരുന്നു ആ സമയം മല്‍ഹോത്ര ട്വിറ്ററില്‍ കുറിച്ചിരുന്നത്. ഇതിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 

സെന്റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്ന് ഫിസിക്‌സ്, സിറാക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സിലും നേടിയ ബിരുദം എന്നിവയാണ് രാജീവ് മല്‍ഹോത്രയുടെ വിദ്യാഭ്യാസ യോഗ്യതകള്‍. ഇദ്ദേഹത്തിനെതിരെ രചനാമോഷണത്തിനും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മൂന്ന് വര്‍ഷം മുന്‍പ് ചരിത്രകാരന്‍ റിച്ചാര്‍ഡ് ഫോക്‌സാണ് രാജീവ് മല്‍ഹോത്രയ്ക്ക് എതിരെ രചനാമോഷണ ആരോപണവുമായി രംഗത്തെത്തിയത്. ഈ ആരോപണം മല്‍ഹോത്ര നിഷേധിച്ചതുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com