'അമ്മ, ഐ ലവ് യൂ, ഇന്ന് എന്റെ അവസാന ദിനമായേക്കും';  മരണത്തെ മുഖാമുഖം കണ്ട ദൂരദര്‍ശന്‍ ലേഖകന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ 

ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ജീവനക്കാരന്റെ ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറല്‍
'അമ്മ, ഐ ലവ് യൂ, ഇന്ന് എന്റെ അവസാന ദിനമായേക്കും';  മരണത്തെ മുഖാമുഖം കണ്ട ദൂരദര്‍ശന്‍ ലേഖകന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ 

ദണ്ഡേവാഡ:  ഛത്തീസ്ഗഡിലെ ദണ്ഡേവാഡയില്‍ മാധ്യമസംഘത്തിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ലേഖകന്റെ ഹൃദയ സ്പര്‍ശിയായ വീഡിയോ വൈറല്‍. താന്‍ അധികനേരം ജീവിച്ചിരിക്കില്ല എന്ന ധാരണയില്‍ അമ്മയോടുളള സ്‌നേഹം പ്രകടിപ്പിച്ച് ദൂരദര്‍ശന്‍ ജീവനക്കാരന്‍ മോര്‍മുകുട്ട് ശര്‍മ്മ അയച്ച വീഡിയോ സന്ദേശമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. 

കഴിഞ്ഞ ദിവസം ദണ്ഡേവാഡയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍  ദൂരദര്‍ശന്‍ ക്യാമറമാന്‍ അച്യുതാനന്ദ് സാഹു ഉള്‍പ്പെടെ മൂന്ന്‌പേരാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നതിനായി പോകുന്നതിനിടയില്‍ അറന്‍പൂരില്‍ വച്ചാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്.

ഇതിന് പിന്നാലെ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കി മോര്‍മുകുട്ട് ശര്‍മ്മയുടെ പേരില്‍ പുറത്തുവന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നിലത്ത് കിടന്ന് ഷൂട്ട് ചെയ്യുന്ന നിലയിലാണ് വീഡിയോ സന്ദേശം. 

'ഞാന്‍ ആക്രമണത്തെ അതിജീവിച്ചാല്‍, അതൊരു സാന്ത്വനമായിരിക്കും. ഞാന്‍ അമ്മയെ ഒരു പാട് സ്‌നേഹിക്കുന്നു. ഞാന്‍ ആക്രമണത്തില്‍ കൊല്ലപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്. ഞാന്‍ മരണത്തെ മുന്നില്‍ കാണുന്നു. ഈ സാഹചര്യത്തെ അതിജീവിക്കുക എളുപ്പമല്ല' - ശര്‍മ്മയുടെ വീഡിയോ സന്ദേശത്തിലെ വാക്കുകളാണിവ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com