പേരുമാറ്റി ജാക്കറ്റ് ഇട്ടാല്‍ നെഹ്‌റു ആകില്ല: തമ്മിലടിച്ച് സമൂഹമാധ്യമങ്ങള്‍

പൊതുവെ നെഹ്‌റു ജാക്കറ്റ് എന്നറിയപ്പെടുന്ന ഈ വസ്ത്രത്തിന്റെ പേര് മോദി സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ വിവാദ ചര്‍ച്ച.
പേരുമാറ്റി ജാക്കറ്റ് ഇട്ടാല്‍ നെഹ്‌റു ആകില്ല: തമ്മിലടിച്ച് സമൂഹമാധ്യമങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ധരിക്കുന്ന ജാക്കറ്റ് മോദി ജാക്കറ്റ് ആണെന്ന് അവകാശപ്പെട്ട് അദ്ദേഹം തന്നെ അവകാശവാദവുമായി എത്തിയിരിക്കുകയാണ്. അതേസമയം ഫാബ് ഇന്ത്യ പോലുള്ള കമ്പനികള്‍ ഇതേ പാറ്റേണിലുള്ള ജാക്കറ്റ് നെഹ്‌റു ജാക്കറ്റ് എന്ന പേരില്‍ വിപണിയിലെത്തിക്കുന്നുണ്ട്. 

പൊതുവെ നെഹ്‌റു ജാക്കറ്റ് എന്നറിയപ്പെടുന്ന ഈ വസ്ത്രത്തിന്റെ പേര് മോദി സ്വന്തം പേരില്‍ ആക്കിയിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പുതിയ വിവാദ ചര്‍ച്ച. ട്വിറ്ററില്‍ ഇതിന്റെ പേരില്‍ ചര്‍ച്ച മുറുകി കഴിഞ്ഞു. ഇപ്പോള്‍ ഈ ചര്‍ച്ച ദക്ഷിണ കൊറിയയിലും എത്തിയിരിക്കുകയാണ്.

മോദി സ്ഥിരം ധരിക്കുന്ന ജാക്കറ്റിനോടുള്ള ഇഷ്ടം കഴിഞ്ഞ ഇന്ത്യന്‍ സന്ദര്‍ശന വേളയില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ ഇന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോട്ട് ഏറെ ഇഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അത് നിര്‍മിച്ച രീതിയെ അഭിനന്ദിച്ചത്. സാധാരണ കയ്യ് നീളമുള്ള കോട്ടാണ് ഈ വിധത്തില്‍ കണ്ടിട്ടുള്ളത്. മോദി കോട്ട് തയ്പിച്ചതിന്റെ പാകം കൃത്യമാണെന്നും കൊറിയയിലും ഇത് വളരെ എളുപ്പത്തില്‍ ധരിക്കാമെന്നും കൊറിയന്‍ പ്രസിഡന്റ് ട്വീറ്റില്‍ വിശദമാക്കുന്നു. 

എന്നാല്‍ ഇത് മോദി കോട്ട് അല്ലെന്നും മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഈ കോട്ട് പ്രസിദ്ധമാക്കിയതെന്നുമാണ് സമൂഹമാധ്യമങ്ങള്‍ വിശദമാക്കുന്നത്. കയ്യില്ലാത്ത രീതിയിലുള്ള കോട്ടുകള്‍ മോദി ജാക്കറ്റ് എന്ന പേരില്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് പ്രധാനമന്ത്രിക്ക് നേരെയും ട്വീറ്റുകളില്‍ വിമര്‍ശനമുണ്ട്. 2014ന് മുന്‍പ് ഇന്ത്യ ഉണ്ടായിരുന്നില്ലേയെന്ന് ട്വീറ്റുകളില്‍ പരാമര്‍ശമുണ്ട്. 

തങ്ങളുടെ പ്രധാനമന്ത്രി ഈ ജാക്കറ്റുകള്‍ അയച്ചു തന്നതില്‍ സന്തോഷിക്കുന്നുവെന്നും  എന്നാല്‍ പേരില്‍ മാറ്റം വരുത്താതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജാക്കറ്റ് അയച്ചു കൂടായിരുന്നോ എന്നും ഒമര്‍ അബ്ദുള്ള ചോദിക്കുന്നു. 'തന്റെ ജീവിതത്തിലുടനീളം ഈ ജാക്കറ്റിനെ കുറിച്ച് കേട്ടത് നെഹ്‌റു ജാക്കറ്റ് എന്നാണ്. എന്നാല്‍ പേര് മാറ്റി ഇപ്പോള്‍ അതിനെ മോദി ജാക്കറ്റ് എന്നാക്കിയിരിക്കുന്നു. 2014ന് മുമ്പ് ഇന്ത്യയില്‍ പലതും നിലനിന്നിരുന്നേയില്ല എന്നും' ഒമര്‍ അബ്ദുള്ള പരിഹാസ രൂപേണ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com