സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് എലി കടിച്ച് മരിച്ചു

കുട്ടിയുടെ കൈയിലും കാലിലുമാണ് എലി കടിച്ചത്
സര്‍ക്കാര്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞ ഒമ്പത് ദിവസം പ്രായമായ കുഞ്ഞ് എലി കടിച്ച് മരിച്ചു

പാട്‌ന: ജനിച്ച് ഒമ്പത് ദിവസം മാത്രമുള്ള നവജാതശിശു സര്‍ക്കാര്‍ ആശുപത്രിയില്‍ എലിയുടെ കടിയേറ്റ് മരിച്ചു. ബിഹാറിലെ ദര്‍ബാംഗാ ജില്ല മെഡിക്കല്‍ കോളജിലായിരുന്നു സംഭവം. തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന കുഞ്ഞാണ് ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ മരിച്ചത്. 

തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ എലിയുടെ കടിയേറ്റ് കുട്ടി  മരിച്ചുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ ആരോപണം ആശുപത്രി അധികൃതര്‍ തള്ളി. സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ ഭരണകൂടം. 

കുട്ടിയുടെ കൈയിലും കാലിലുമാണ് എലി കടിച്ചത്. ഇത് കണ്ട് മാതാപിതാക്കളാണ് ആശുപത്രി ജീവനക്കാരെ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്. ഈ സമയം നഴ്‌സും ഡോക്ടറും ഇവിടെ  ഉണ്ടായിരുന്നില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com