വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്രയ്ക്കും മുന്‍ ഹരിയാന മുഖ്യമന്ത്രിക്കുമെതിരെ എഫ്ഐആര്‍
By സമകാലിക മലയാളം ഡെസ്ക് | Published: 01st September 2018 10:21 PM |
Last Updated: 01st September 2018 10:46 PM | A+A A- |
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സഹോദരി ഭർത്താവും ബിസിനസുകാരനുമായ റോബർട്ട് വാദ്രയ്ക്കെതിരെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി ഭുപീന്ദർ സിംഗിനെതിരെയും കേസെടുത്തിട്ടുണ്ട്. 2008 ൽ ഹരിയാനയിലെ ഗുരുഗ്രാമിൽ നടന്ന ഭൂമിയിടപാടിലാണ് കേസെടുത്തിരിക്കുന്നത്.
വാദ്രയുടെ സ്കൈ ലൈറ്റ് ഹോസ്പിറ്റാലിറ്റി കമ്പനി ഗുരുഗ്രാമിൽ 7.5 കോടി രൂപയ്ക്കു വാങ്ങിയ ഭൂമി 55 കോടി രൂപയ്ക്കു വിഭജിച്ച് വിറ്റതായാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചന (ഐപിസി സെക്ഷന്‍ 120 ബി), വഞ്ചന (സെക്ഷന്‍ 420), വ്യാജ രേഖ ചമയ്ക്കല്‍ (467, 468, 471), അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് എഫ്ഐആര്‍.
തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച വാദ്ര രംഗത്തെത്തി. ഇലക്ഷൻ അടുത്തുവരുന്നതിനാൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ നീക്കമെന്നാണ് വാദ്രയുടെ ആരോപണം.