തെലങ്കാന നിയമസഭ നാളെ പിരിച്ചുവിട്ടേക്കും;തെരഞ്ഞടുപ്പിനൊരുങ്ങി ടി ആര്‍ എസ്

തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
തെലങ്കാന നിയമസഭ നാളെ പിരിച്ചുവിട്ടേക്കും;തെരഞ്ഞടുപ്പിനൊരുങ്ങി ടി ആര്‍ എസ്


ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഞായറാഴ്ച നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭ പിരിച്ചുവിട്ടാല്‍ ഈ വര്‍ഷം നടക്കുന്ന നാല് സംസ്ഥാനങ്ങളുടെ കൂടെ തെലുങ്കാന തിരഞ്ഞെടുപ്പും നടത്തിയേക്കും. നാളെ  ഉച്ചയ്ക്കാണ് മന്ത്രിസഭാ യോഗം.്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പൊതുയോഗവും തെലങ്കാനയില്‍ നടക്കും.

യോഗം നടത്തുന്നതിനായി രങ്കറെഡ്ഡി ജില്ലയില്‍ 2,000 ഏക്കര്‍ സ്ഥലമാണ് പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രിയില്‍ നിന്ന് സുപ്രധാനമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്ന് അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. ഈ യോഗത്തിനു ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷവും ചൂടുപിടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ നിയമസഭ പിരിച്ചുവിടുമോയെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പൊന്നും പറഞ്ഞില്ല.

2019 മേയ് വരെ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതി സര്‍ക്കാരിനു കാലാവധിയുണ്ട്. അതുപ്രകാരമാണെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ കൂടെയാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പും നടത്തേണ്ടത്. സെപ്റ്റംബര്‍ രണ്ടിന് തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാര്‍ഷിക ദിനമാണ്. ഇതു കണക്കിലെടുത്ത് നാലു വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. 

വര്‍ഷാവസാനത്തോടെ തെലങ്കാന തിരഞ്ഞെടുപ്പ് നടക്കുമെന്നും ഒരുക്കങ്ങള്‍ വേഗത്തിലാക്കാനും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും സംസ്ഥാന നേതാക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ ഐക്യം ഭയന്നാണ് ടിആര്‍എസ് തിരഞ്ഞെടുപ്പിനു തിടുക്കം കാണിക്കുന്നതെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com