വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്രയ്ക്കും മുന്‍ ഹരിയാന മുഖ്യമന്ത്രിക്കുമെതിരെ എഫ്‌ഐആര്‍ 

ഹ​രി​യാ​ന മു​ൻ  മു​ഖ്യ​മ​ന്ത്രി ഭു​പീ​ന്ദ​ർ സിം​​ഗിനെതിരെയും കേസെടുത്തിട്ടുണ്ട്
വിവാദ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്രയ്ക്കും മുന്‍ ഹരിയാന മുഖ്യമന്ത്രിക്കുമെതിരെ എഫ്‌ഐആര്‍ 

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ഹോ​ദ​രി ഭ​ർ​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ റോ​ബ​ർ​ട്ട്  വാ​ദ്ര​യ്ക്കെ​തി​രെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. ഹ​രി​യാ​ന മു​ൻ  മു​ഖ്യ​മ​ന്ത്രി ഭു​പീ​ന്ദ​ർ സിം​​ഗിനെതിരെയും കേസെടുത്തിട്ടുണ്ട്. 2008 ൽ ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ന​ട​ന്ന ഭൂ​മി​യി​ട​പാ​ടി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 

വാ​ദ്ര​യു​ടെ സ്കൈ ​ലൈ​റ്റ് ഹോ​സ്പി​റ്റാ​ലി​റ്റി ക​മ്പ​നി ഗു​രു​ഗ്രാ​മി​ൽ 7.5 കോ​ടി രൂ​പ​യ്ക്കു വാ​ങ്ങി​യ ഭൂ​മി 55 കോ​ടി രൂ​പ​യ്ക്കു വി​ഭ​ജി​ച്ച് വി​റ്റ​താ​യാ​ണ് കേ​സ്. ക്രിമിനല്‍ ഗൂഢാലോചന (ഐപിസി സെക്ഷന്‍ 120 ബി), വഞ്ചന (സെക്ഷന്‍ 420), വ്യാജ രേഖ ചമയ്ക്കല്‍ (467, 468, 471), അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണ് എഫ്ഐആര്‍.

തനിക്കെതിരെയുള്ള ആരോപണം നിഷേധിച്ച വാദ്ര രം​ഗത്തെത്തി. ഇലക്ഷൻ ‌അടുത്തുവരുന്നതിനാൽ ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഈ നീക്കമെന്നാണ് വാദ്രയുടെ ആരോപണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com