270 കോടിയുടെ വായ്പാ തട്ടിപ്പ്: ഓഡിപ് പോര്‍ഷെ ഡീലര്‍മാര്‍ പിടിയില്‍

ആഗസ്റ്റ് 29ന് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ്.
270 കോടിയുടെ വായ്പാ തട്ടിപ്പ്: ഓഡിപ് പോര്‍ഷെ ഡീലര്‍മാര്‍ പിടിയില്‍

ന്യൂഡല്‍ഹി: 270 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ഓഡി, പോര്‍ഷെ എന്നീ ആഡംബര കാര്‍ നിര്‍മാതാക്കളുടെ ഡീലര്‍മാര്‍ അറസ്റ്റിലായി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. റാഷ്പാല്‍ സിംഗ് ടോഡ്, മന്ദിര്‍ സിംഗ് ടോഡ് എന്നിവരാണ് വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തില്‍ സാമ്പത്തിക കുറ്റാന്വേഷക വിഭാഗത്തിന്റെ പിടിയിലായത്. ഇരുവരും ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്മാരാണ്. 

ആഗസ്റ്റ് 29ന് എച്ച്ഡിഎഫ്‌സി ബാങ്ക് നല്‍കിയ പരാതിയിലാണ് ഇരുവരേയും അറസ്റ്റ്. വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവര്‍ക്കെതിരെ ബാങ്ക് പരാതി നല്‍കിയത്. ബാലന്‍സ് ഷീറ്റില്‍ ലാഭമായിരുന്നിട്ടും നാല് വര്‍ഷമായി കന്പനി നഷ്ടത്തിലാണെന്ന് കാണിച്ചാണ് വായ്പ തിരിച്ചടവ് ഇവര്‍ മുടക്കിയത്. സെനിക കാര്‍സ് ഇന്ത്യ, സെനിക പെര്‍ഫോമന്‍സ് കാര്‍സ് െ്രെപവറ്റ് ലിമിറ്റഡ്, കന്പനിയുടെ ഡയറക്ടര്‍മാരായ റാഷ്പാല്‍, മന്ദിര്‍ എന്നിവരും കന്പനിയുടെ സാന്പത്തിക വിഭാഗം മേധാവി വൈഭവ് ശര്‍മ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. വിശ്വാസ വഞ്ചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്.ഐ.ആറില്‍ ചുമത്തിയിരിക്കുന്നത്.

എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക്, ഫോക്‌സ്‌വാഗന്‍ ഫിനാന്‍സ് എന്നിവയില്‍ നിന്ന് 270 കോടിയുടെ വായ്പയാണ് സെനിക എടുത്തത്. എച്ച്ഡിഎഫ്‌സി മാത്രം 120 കോടി വായ്പ നല്‍കി. കന്പനിയുടെ ബാലന്‍സ് ഷീറ്റുകളിലെ ലാഭം കാണിച്ചായിരുന്നു വായ്പ തരപ്പെടുത്തിയത്. എന്നാല്‍, നാല് വര്‍ഷമായി കടുത്ത നഷ്ടമാണ് ഉണ്ടായതെന്നും അതിനാല്‍ വായ്പ തിരിച്ചടയ്ക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടി ആഗസ്റ്റ് 28ന് എച്ച്ഡിഎഫ്‌സിക്ക് സെനിക ഇ മെയില്‍ അയച്ചു. വ്യാജരേഖ ചമച്ചാണ് വായ്പ തരപ്പെടുത്തിയതെന്ന് ബാങ്കിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. വായ്പാ തുക ഉപയോഗിച്ച് ഇരുവരും ചേര്‍ന്ന് 32 കാറുകള്‍ ഡെമോയ്ക്കായി വാങ്ങി. ഇതില്‍ നിന്ന് ലഭിച്ച തുക ബാങ്കില്‍ തിരിച്ചടച്ചതുമില്ല. പ്രീ ഓണ്‍ഡ് കാറുകള്‍ വാങ്ങിയും ബാങ്കുകളെ പറ്റിച്ചു.

ഓഡിയുടേയും പോര്‍ഷെയുടേയും ഇന്ത്യയിലെ ഏറ്റവും വലിയ ഡീലര്‍മാരാണ് സെനിക ഗ്രൂപ്പ്. പ്രതിവര്‍ഷം 500 കോടിയാണ് വില്‍പനയിലൂടെ കന്പനി നേടുന്നത്. പ്രതിമാസം 140 ഓഡി കാറുകളും 1820 പോര്‍ഷെ കാറുകളും വില്‍ക്കുന്നുണ്ട്. ഇന്ത്യയിലെ ഓഡി കാറുകളുടെ വില്‍പനയിലെ അഞ്ചിലൊന്ന് വരുമിത്.
      

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com