ആളൊഴിഞ്ഞ പറമ്പില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍; ഞെട്ടല്‍ മാറാതെ സമീപവാസികള്‍

ആളൊഴിഞ്ഞ പറമ്പില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍; ഞെട്ടല്‍ മാറാതെ സമീപവാസികള്‍
ആളൊഴിഞ്ഞ പറമ്പില്‍ 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍; ഞെട്ടല്‍ മാറാതെ സമീപവാസികള്‍


കൊല്‍ക്കത്ത: ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടയാണ് സൗത്ത കൊല്‍ക്കത്തയിലെ ഹരിദേബ്പൂരില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വിശാലമായ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് ശവശരീരങ്ങള്‍ കണ്ടെത്തിയത്. പറമ്പില്‍ കൂട്ടിയിട്ട മരക്കൊമ്പുകള്‍ക്കിടയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവത്തിന് പിന്നാലെ പൊലീസ് എത്തി ഗ്രൗണ്ട് സീല്‍ ചെയ്തു. മേയര്‍ സോവന്‍ ചാറ്റര്‍ജിയും പൊലീസ് കമ്മീഷണര്‍ രാജീവ് കുമര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി

പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍  കണ്ടെത്തിയകാര്യം കൗണ്‍സിലര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. 14 നവജാത ശിശുക്കളുടെ ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.

ആളൊഴിഞ്ഞ പറമ്പില്‍ ഇത്രയും മൃതശരീരങ്ങള്‍ എങ്ങനെയെത്തി എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്. കൂട്ടക്കൊല നടത്തിയതിന് പിന്നാലെ ആരെങ്കിലും കൊണ്ട് വന്നിട്ടതാണോ എന്നും പൊലീസ് സംശയിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com