കനത്ത മഴയും ഉരുൾപൊട്ടലും; രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള വലിയ തടാകം

ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിൽ വലിയ തടാകം രൂപപ്പെട്ടു. ടെഹ്‌രി ഗര്‍വാള്‍- ഡെറാഡൂണ്‍ അതിര്‍ത്തിയിലാണ് തടാകമുണ്ടായത്
കനത്ത മഴയും ഉരുൾപൊട്ടലും; രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള വലിയ തടാകം

ടെഹ്‌രി: ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിൽ വലിയ തടാകം രൂപപ്പെട്ടു. ടെഹ്‌രി ഗര്‍വാള്‍- ഡെറാഡൂണ്‍ അതിര്‍ത്തിയിലാണ് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള പുതിയ തടാകം. സംഭവ സ്ഥലത്ത് നിന്ന് ആളുകളോട് മാറി താമസിക്കാന്‍ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. ജില്ലാ ഭരണകൂടം ഈ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് വന്‍ കൃഷി നാശമാണ് സംഭവിച്ചിരിക്കുന്നത്. തങ്ങളെ  പുനരധിവസിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. 

തടാകത്തിന് സമീപം പോകരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലത്തു നിന്ന് ആളുകളെല്ലാം സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് മാറുകയാണ്. 

കുറച്ചുദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. ബുധനാഴ്ച്ച കോട്ട് ഗ്രാമത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്ന് പേർ മരിച്ചിരുന്നു. മഴക്കെടുതിയേയും ഉരുള്‍പൊട്ടലുകളേയും തുടര്‍ന്ന് നിരവധി വീടുകള്‍ തകര്‍ന്നു. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി നിരവധി ആളുകൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അടുത്ത അഞ്ച് ദിവസം ഉത്തരാഖണ്ഡില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com