തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നു ; വെളിപ്പെടുത്തലുമായി സുപ്രീംകോടതി ജഡ്ജി

ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി​യാണ് തുറന്ന കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്
തന്നെ സ്വാധീനിക്കാൻ ശ്രമം നടന്നു ; വെളിപ്പെടുത്തലുമായി സുപ്രീംകോടതി ജഡ്ജി

ന്യൂ​ഡ​ൽ​ഹി: ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്നെ സ്വാ​ധീ​നി​ക്കാ​ൻ ശ്രമം നടന്നതായി സു​പ്രീം​കോ​ട​തി ജ​ഡ്ജിയുടെ വെളിപ്പെടുത്തൽ. ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി​യാണ് തുറന്ന കോടതിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഹോ​ട്ട​ൽ റോ​യ​ൽ പ്ലാ​സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാണ് സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ന്നതെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി വ്യക്തമാക്കി. 

ഓ​ഗ​സ്റ്റ് 30-ന് ​ ജ​സ്റ്റീ​സു​മാ​രാ​യ അ​രു​ണ്‍ മി​ശ്ര, ഇ​ന്ദി​ര ബാ​ന​ർ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച് കോ​ട​തി​യി​ൽ കേ​സ് കേ​ൾ​ക്ക​വെ​യാ​ണ് ഇ​ന്ദി​രാ ബാ​ന​ർ​ജി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജ​ഡ്ജി​യെ സ്വാ​ധീ​നി​ക്കാ​നു​ള്ള ശ്ര​മം കോ​ട​തി​യെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്ന് ജ​സ്റ്റീ​സ് അരുൺ മി​ശ്ര പ​റ​ഞ്ഞു.  ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്ന് ജസ്റ്റിസ് മിശ്ര വ്യക്തമാക്കി. 

സ്വാധീനിക്കാൻ ശ്രമം നടന്നു എന്നതിനാൽ കേസ് വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്‍വാങ്ങരുതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ ജസ്റ്റിസ്‌ ഇന്ദിരാ ബാനര്‍ജിയോട് അഭ്യര്‍ത്ഥിച്ചു. അങ്ങനെ മാറിയാൽ മറ്റുള്ളവരും ഈ രീതി ഉപയോ​ഗിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടർന്ന് കോ​ട​തി​യെ സ്വാ​ധീ​നി​ക്കു​ന്ന ഏ​തൊ​രു ശ്ര​മ​വും ഗൗ​ര​വ​ത​ര​മാ​യി കാ​ണുമെന്ന് ജസ്റ്റിസ് ജ​സ്റ്റീ​സ് ഇ​ന്ദി​രാ ബാ​ന​ർ​ജി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഫോ​ണി​ലൂ​ടെ​യാ​ണ് ജ​ഡ്ജി​യെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മം ന​ട​ന്ന​തെ​ന്നാ​ണു സൂ​ച​ന. ആ​രാ​ണു ഫോ​ണ്‍ ചെ​യ്ത​തെ​ന്നോ എ​ന്താ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ന്നോ ജ​ഡ്ജി വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. കേ​സ് വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യു​ന്ന​ത് മാ​റ്റി​വ​ച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com