തലസ്ഥാന നഗരിയില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഗതാഗതക്കുരുക്ക്

മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു
തലസ്ഥാന നഗരിയില്‍ കനത്ത മഴ: താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി; ഗതാഗതക്കുരുക്ക്


ന്യൂഡല്‍ഹി:  കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. മൂന്നു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നഗരപ്രദേശങ്ങളില്‍ പലയിടത്തും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. മോഡി മില്‍ മേഖല, സൗത്ത് അവന്യു, ഭയ്‌റോണ്‍ മാര്‍ഗ്, ലാജ്പത് നഗര്‍, കേല ഘട്ട്, കശ്മീരി ഘട്ട് എന്നിവിടങ്ങിളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ട്രാഫിക് പൊലീസ് ഡല്‍ഹിയില്‍ പലയിടത്തും പ്രത്യേക മുന്നറിയപ്പുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത രണ്ടു ദിവസങ്ങളിലും ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്കും മേഘവിസ്‌ഫോടനത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ പലയിടത്തും ഉണ്ടായ വെള്ളക്കെട്ടില്‍ വാഹനങ്ങള്‍ കുടുങ്ങിയിരുന്നു. ഡല്‍ഹിയില്‍ ഇന്നലെ മാത്രം 72 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. അഞ്ച് വര്‍ഷത്തിന് ശേഷമാണ് തലസ്ഥാനത്ത് ഇത്രയധികം മഴ ലഭിക്കുന്നത്.

ഗതാഗത തടസ്സത്തെപ്പറ്റി ഡല്‍ഹി പൊലീസ് ട്വിറ്ററിലൂടെയും മറ്റും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മധ്യപ്രദേശിലെ ഓര്‍ച്ചയില്‍ സതര്‍ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മേഖല വെള്ളത്തിനടിയിലായി. യമുന നദിയില്‍ ജലനിരപ്പുയര്‍ന്നു. വടക്കു– കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഉത്തരാഖണ്ഡിലെ ഉയരംകൂടിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com