വിവരാവകാശം അറിയാന്‍ അപേക്ഷ നല്‍കി; ജിഎസ്ടി ഇടാക്കി

വിവരാവകാശം നിയമപ്രകാരം ജിഎസ്ടി വിവരങ്ങള്‍ അറിയാന്‍ അപേക്ഷ നല്‍കിയ അക്ടിവിസ്റ്റിന് ജിഎസ്ടി അടയ്‌ക്കേണ്ടി വന്നു
വിവരാവകാശം അറിയാന്‍ അപേക്ഷ നല്‍കി; ജിഎസ്ടി ഇടാക്കി

ഭോപ്പാല്‍: വിവരാവകാശ നിയമപ്രകാരം ജിഎസ്ടി വിവരങ്ങള്‍ അറിയാന്‍ അപേക്ഷ നല്‍കിയ അക്ടിവിസ്റ്റിന് ജിഎസ്ടി അടയ്‌ക്കേണ്ടി വന്നു. അഴിമതിക്കെതിരെ പോരാടുന്ന ആക്ടിവിസ്റ്റ് അജയ് ദുബെയ്ക്ക് ആണ് ജിഎസ്ടി വിവരം അറിയാന്‍ ജിഎസ്ടി അടയ്‌ക്കേണ്ടി വന്നത്. മധ്യപ്രദേശ് ഹൗസിങ് ആന്‍ഡ് അടിസ്ഥാനസൗകര്യ വികസന ബോര്‍ഡില്‍ നിന്ന് വിവരാവകാശത്തിന് അപേക്ഷ നല്‍കിയപ്പോഴാണ് അജയ് ജിഎസ്ടി അടച്ചത്. മധ്യപ്രദേശിലെ റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (ആര്‍ഇആര്‍എ) ഓഫീസിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വേണ്ടിവന്ന ചെലവ് കണക്കുകളാണ് വിവരാവകാശത്തിലൂടെ അജയ് ദുബെ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.

ഔദ്യോഗിക രേഖകള്‍ നല്‍കുന്നതിനായി സെന്‍ട്രല്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ്( സിജിഎസ്ടി)യും സ്‌റ്റേറ്റ്‌സ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് (എസ്ജിഎസ്ടി)യും അടയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചെലവു കണക്കുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടങ്ങിയ 18 പേജുകള്‍ക്ക് രണ്ടു രൂപ വീതം ഓരോ പേജിനുമായി 36 രൂപയും, 43 രൂപയും സിജിഎസ്ടി യായി 3.5 രൂപയും, എസ്ജിഎഎസ്ടി ആയി 3.5 രൂപയുമാണ് അടയ്‌ക്കേണ്ടി വന്നത്. 

പൗരന്റെ അറിയാനുള്ള അവകാശത്തിന് പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ജിഎസ്ടി ഈടാക്കുന്നത് നിയമവിരുദ്ധവും അനീതിയുമാണ്. ഇതിനെതിരേ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് അജയ് ദുബെ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com