വീണ്ടും ഇരുട്ടടി; പാചകവാതക വിലയില്‍ വര്‍ധനവ്

സബ്‌സിഡി സിലിണ്ടറിന് 1.49 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 30.50 രൂപയുമാണ് കൂട്ടിയത്
വീണ്ടും ഇരുട്ടടി; പാചകവാതക വിലയില്‍ വര്‍ധനവ്

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടുന്നതിന് പിന്നാലെ പാചകവാതക വിലയിലും വര്‍ധനവ്. സബ്‌സിഡി സിലിണ്ടറിന് 1.49 രൂപയും സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 30.50 രൂപയുമാണ് കൂട്ടിയത്. ഉപയോക്താക്കള്‍ എല്ലാ സിലിണ്ടറും വിപണി നിരക്കില്‍ എടുക്കേണ്ടതിനാല്‍ സബ്‌സിഡി സിലിണ്ടറിന് 820 രൂപയാണ് കൊടുക്കേണ്ടത്. വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 47 രൂപ വര്‍ധിപ്പിച്ച് 1410.50 രൂപയാക്കി.

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഡല്‍ഹിയില്‍ സബ്‌സിഡി കഴിച്ചുള്ള സിലിണ്ടറിന്റെ വില 414 രൂപയായിരുന്നു. ഇപ്പോള്‍ 85.51 രൂപ വര്‍ധിച്ച് അത് 499.51 രൂപയായി. ഡല്‍ഹിയില്‍ സബ്‌സിഡിരഹിത സിലിണ്ടറിന്റെ വില 829 രൂപയാണ്. 

ഒരു കുടുംബത്തിന് 12 സിലിണ്ടറാണ് വര്‍ഷത്തില്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. പത്ത് ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ള കുടുംബങ്ങള്‍ക്ക് 2016 ജനുവരി ഒന്ന് മുതല്‍ എല്‍പിജി സബ്‌സിഡി നല്‍കുന്നില്ല. ഇതുവഴി കേന്ദ്ര സര്‍ക്കാരിന് വര്‍ഷം 1200 കോടി രൂപ ലാഭിക്കാന്‍ കഴിയുന്നു. 18.11 കോടി കുടുംബങ്ങള്‍ക്കാണ് സബ്‌സിഡി ലഭിക്കുന്നത്. സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കണമെന്ന കിരിത് എസ് പരേക്ക് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എല്ലാ മാസവും പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com