എല്ലാ വീട്ടിലും കുടിവെള്ളമെത്തിയില്ലെങ്കില്‍ ഇനി മത്സരിക്കില്ല ;  കേന്ദ്ര നേതൃത്വത്തിന് തെലങ്കാനയെ അടിയറവ് വയ്ക്കില്ലെന്നും കെ ചന്ദ്രശേഖര റാവു

തെലങ്കാനയുടെ ഭരണത്തില്‍ തമിഴ്‌നാടിനെ മാതൃകയാക്കും. കേന്ദ്ര നേതൃത്വത്തെക്കാള്‍ സംസ്ഥാന സര്‍ക്കാരിന് തന്നെയാണ് അവിടെ പ്രാധാന്യം കൂടുതല്‍. ജനങ്ങളാകും തെലങ്കാനയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും
എല്ലാ വീട്ടിലും കുടിവെള്ളമെത്തിയില്ലെങ്കില്‍ ഇനി മത്സരിക്കില്ല ;  കേന്ദ്ര നേതൃത്വത്തിന് തെലങ്കാനയെ അടിയറവ് വയ്ക്കില്ലെന്നും കെ ചന്ദ്രശേഖര റാവു

ഹൈദരാബാദ്: അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഇതിനായി 'ഓപറേഷന്‍ ഭഗീരഥ' നടപ്പിലാക്കും. കുടിവെള്ളമെത്തിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇനി ഒരു തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

തെലങ്കാനയുടെ ഭരണത്തില്‍ തമിഴ്‌നാടിനെ മാതൃകയാക്കും. കേന്ദ്ര നേതൃത്വത്തെക്കാള്‍ സംസ്ഥാന സര്‍ക്കാരിന് തന്നെയാണ് അവിടെ പ്രാധാന്യം കൂടുതല്‍. ജനങ്ങളാകും തെലങ്കാനയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെലങ്കാന നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ ശക്തമായിരുന്നു. ചിലമാധ്യമങ്ങള്‍ അങ്ങനെ എഴുതുന്നുണ്ട്. ടിആര്‍എസ് അതിനുള്ള അധികാരം എനിക്ക് നല്‍കിയിട്ടുണ്ട്. എന്തെങ്കിലും തീരുമാനം കൈക്കൊള്ളുകയാണെങ്കില്‍ ജനങ്ങളെ അപ്പോള്‍ തന്നെ താന്‍ അറിയിക്കും എന്നും അദ്ദേഹം പറഞ്ഞു.
 
ടിആര്‍എസ് എംപിയായ കേശവ റാവുവിന് അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോ കമ്മിറ്റിയുടെ ചുമതല വഹിക്കാന്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തെലങ്കാന സംസ്ഥാന രൂപീകരണത്തിന്റെ നാലാം വാര്‍ഷികദിനത്തോട് അനുബന്ധിച്ചാണ് ടിആര്‍എസ് മഹാസമ്മേളനവും മന്ത്രിസഭായോഗവും സംഘടിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com