ഒന്നാം ക്ലാസുകാരന്‍ പറയുന്നു 'കുടയില്ലാതെ സ്‌കൂളില്‍ വരാനാവില്ല'; ഒരു കൈയില്‍ കുടയും മറ്റൊരു കൈയില്‍ പേനയുമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍

കുട്ടികള്‍ കൈയില്‍ കുടയും പിടിച്ചിരുന്ന് പുസ്തകത്തില്‍ എഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്
ഒന്നാം ക്ലാസുകാരന്‍ പറയുന്നു 'കുടയില്ലാതെ സ്‌കൂളില്‍ വരാനാവില്ല'; ഒരു കൈയില്‍ കുടയും മറ്റൊരു കൈയില്‍ പേനയുമായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍


 
ലഖ്‌നൗ; മഴയുള്ള ദിവസങ്ങളില്‍ കുടയും പിടിച്ച് സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ ക്ലാസിന് അകത്ത് കയറിയാലും കുട ചുരുക്കാറില്ല. ഒരു കൈയില്‍ കുടയും മറ്റൊരു കൈയില്‍ പേനയും പിടിച്ച് അവര്‍ ഇരിക്കും. അധ്യാപകര്‍ പറഞ്ഞുകൊടുക്കുന്ന നോട്ട് പുസ്തകത്തില്‍ വെള്ളം പറ്റാതെ വളരെ ശ്രദ്ധയോടെ കുറിച്ചെടുക്കും. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ബരബന്‍കി ജില്ലയിലെ ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് കൈയില്‍ കുടയും ചൂടിയിരിക്കേണ്ട ഗതികേടുള്ളത്. 

മഴ പെയ്യുമ്പോഴെല്ലാം ക്ലാസ്‌റൂമിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കാന്‍ തുടങ്ങും. കുട്ടികള്‍ കൈയില്‍ കുടയും പിടിച്ചിരുന്ന് പുസ്തകത്തില്‍ എഴുതുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മേല്‍ക്കൂര ചോരുന്നതിനാല്‍ കുടയില്ലാതെ സ്‌കൂളില്‍ വരാന്‍ പറ്റാത്ത അവസ്ഥയാണുള്ളത് എന്നാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി വീഡിയോയില്‍ പറയുന്നുമുണ്ട്. അധ്യാപകരും കുട ചൂടിയാണ് ക്ലാസെടുക്കുന്നത്. 

സ്‌കൂള്‍ കെട്ടിടം മോശം അവസ്ഥയിലായതിനാല്‍ കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും മാതാപിതാക്കള്‍ക്ക് പേടിയാണ്. എപ്പോള്‍ സ്്കൂള്‍ ഇടിഞ്ഞുപോളിഞ്ഞുവീഴുമെന്നറിയാതെ ഭയന്നിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ സുരക്ഷിതമല്ലാത്തതിനാല്‍ മറ്റ് സ്‌കൂളുകളിലേക്ക് വിദ്യാര്‍ത്ഥികളെ മാറ്റുകയാണ് മാതാപിതാക്കള്‍. വിദ്യാഭ്യാസ വകുപ്പിനും മറ്റ് അധികാരികള്‍ക്ക് സ്‌കൂളിന്റെ അവസ്ഥ അറിയിച്ചുകൊണ്ട് കത്തെഴുതിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് അധ്യാപിക പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com