ജംഷേദ്പുരിനെ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ 

നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ചാണകം കിടക്കുന്നത് ​ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കം
ജംഷേദ്പുരിനെ രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാക്കാനൊരുങ്ങി സംസ്ഥാന സർക്കാർ 

ജംഷേദ്പുർ: രാജ്യത്തെ ആദ്യ ചാണകമുക്ത നഗരമാകാനൊരുങ്ങുകയാണ് ജംഷേദ്പുർ. നഗരത്തിന്റെ വിവിധ ഇടങ്ങളിൽ ചാണകം കിടക്കുന്നത് ​ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന പരാതിയെത്തുടർന്നാണ് ഇത്തരത്തിലൊരു നീക്കം. ജാർഖണ്ഡ് സർക്കാർ ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചതായും ഈ മാസം 15 മുതൽ പദ്ധതിക്ക് തുടക്കംകുറിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

പദ്ധതിക്കായി ജെഎൻഎസി (ജംഷേദ്പുർ നോട്ടിഫൈഡ് ഏരിയ കമ്മിറ്റി) അടുത്തിടെ ടെൻഡർ ക്ഷണിച്ചിരുന്നു. വെള്ളിയാഴ്ച നടന്ന ലേലത്തിൽ രണ്ടു കമ്പനികൾ കരാർ സ്വന്തമാക്കി. കരാർ സ്വന്തമാക്കിയ കമ്പനികൾ ദിവസേന ചാണകം ശേഖരിച്ച് നീക്കം ചെയ്യും.

നഗരത്തിൽ പ്രവർത്തിക്കുന്ന ഗോശാലകളുടെയും കന്നുകാലികളുടെയും എണ്ണം, ദിവസം ശേഖരിക്കേണ്ട ചാണകത്തിന്റെ അളവ് എന്നിവയെക്കുറിച്ചു സർവേ നടത്താൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജെഎൻഎസി സ്‌പെഷ്യൽ ഓഫീസർ സഞ്ജയ് കുമാർ പാണ്ഡെ പറഞ്ഞു. 350-ലേറെ തൊഴുത്തുകളുള്ള ജംഷേദ്പുരിൽ ഇവയെല്ലാംതന്നെ പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്നും കന്നുകാലി മാലിന്യം നീക്കം ചെയ്യാൻ ഇവിടെ സൗകര്യമില്ലെന്നും ജെഎൻഎസിയുടെ സ്‌പെഷ്യൽ ഓഫീസർ സഞ്ജയ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com