ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും ; കസ്തൂരി രംഗന്‍ കരടു വിജ്ഞാപനത്തിന് അംഗീകാരം

കരടു വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123ല്‍നിന്ന് 94 ആയി ചുരുങ്ങും
ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കും ; കസ്തൂരി രംഗന്‍ കരടു വിജ്ഞാപനത്തിന് അംഗീകാരം

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കരടു വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി. കേരളം ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് കരട് അംഗീകരിച്ചിരിക്കുന്നത്.

കരടു വിജ്ഞാപനം അനുസരിച്ച് കേരളത്തിലെ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 123ല്‍നിന്ന് 94 ആയി ചുരുങ്ങും. കേരളത്തിലെയും കര്‍ണാടകത്തിലെയും ജനവാസ കേന്ദ്രങ്ങള്‍ പരിസ്ഥിതി ലോല മേഖലകളായി വിജ്ഞാപനം ചെയ്യുന്നതില്‍നിന്ന് ഒഴിവാക്കും. 4454 ച. കിമി. ഭൂമിയാണ് ഇത്തരത്തില്‍ ഒഴിവാക്കപ്പെടുക.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപോലെ പരിഗണിക്കാനാവില്ലെന്നാണ്  മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ഓരോ സംസ്ഥാനത്തെയും പ്രത്യേകകള്‍ പരിഗണിക്കണം. ഇക്കാര്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിക്കുന്നതിന് നിയമ മന്ത്രാലായത്തിന്റെ ഉപദേശം തേടും.

സംസ്ഥാനത്ത് പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഖനനത്തിന് അനുമതി തേടിയുള്ള അപേക്ഷകള്‍, കേരളത്തിലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പരിഗണിക്കേണ്ടതില്ലെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയുടെ തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com