ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചുകൊല്ലും; ഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍

മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ചുകൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍
ജ്യോതിരാദിത്യ സിന്ധ്യയെ വെടിവച്ചുകൊല്ലും; ഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍


ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവും എംപിയുമായി ജ്യോതിരാദിത്യ സിന്ധ്യയെ വെടിവെച്ചുകൊല്ലുമെന്ന ഭീഷണിയുമായി ബിജെപി എംഎല്‍എയുടെ മകന്‍ രംഗത്ത്. എംഎല്‍എ ഉമാദേവി കാത്തികിന്റെ മകന്‍ പ്രിന്‍സ്ദീപ് ലാല്‍ചന്ദ് കാത്തിക് ആണ് സോഷ്യല്‍ മീഡിയയിലൂടെ ഭീഷണിപ്പെടുത്തിയത്.

നിങ്ങളുടെ ഞരമ്പുകളിലൂടെ ഓഴുകുന്നത് ജിബാലി റാവുവിന്റെ രക്തമാണ്. മധ്യപ്രദേശിലെ ധീരവനിത ഝാന്‍സി റാണിയാണ് ജിബാലിയെ കൊന്നത്. സമാനമായ രീതിയിലാണ് ജ്യോതി രാദിത്യസിന്ധ്യയുടെ പെരുമാറ്റം. ഝാന്‍സിയുടെ മാതൃക സ്വീകരിക്കുമെന്നായിരുന്നു ലാല്‍ചന്ദിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 

സംഭവത്തിന് പിന്നാലെ പോസ്റ്റ് ദൗര്‍ഭാഗ്യകരമെന്ന് എംഎല്‍എ പറഞ്ഞു. ഞങ്ങള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് ജ്യോതി രാദിത്യസിന്ധ്യയെന്നും  മകന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തതായും ഉമാദേവി കാത്തിക് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com