ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഭര്‍തൃപിതാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു, മുറിയില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു; പരാതിയുമായി യുവതി 

യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു
ഭര്‍ത്താവുമായി ഒന്നിക്കാന്‍ ഭര്‍തൃപിതാവിനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു, മുറിയില്‍ പൂട്ടിയിട്ടു പീഡിപ്പിച്ചു; പരാതിയുമായി യുവതി 

മൊറാദാബാദ്; നിര്‍ബന്ധിച്ച് നിക്കാഹ് ഹലാല നടത്തിയ യുവതിയെ ഭര്‍തൃപിതാവ് പീഡിപ്പിച്ചതായി പരാതി. വേര്‍പിരിഞ്ഞ ഭര്‍ത്താവുമായി ഒന്നിക്കാനായി ഭര്‍തൃപിതാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ മുറിയിലിട്ട് പൂട്ടുകയും പീഡിപ്പിക്കുകയുമായിരുന്നു. ഉത്തര്‍പ്രദേശിലാണ് സംഭവമുണ്ടായത്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പടെ അഞ്ചു പേര്‍ക്കെതിരേ കേസെടുത്തു. 

നിക്കാഹ് ഹലാല അനുസരിച്ച് വേര്‍പിരിഞ്ഞ ഭര്‍ത്താവുമായി വീണ്ടും ഒന്നിക്കാന്‍ മറ്റൊരു പുരുഷനുമായി വിവാഹം കഴിക്കണം. പിന്നീട് ഇയാളില്‍ നിന്ന് വിവാഹ മോചനം നേടിയതിന് ശേഷം വേണം മുന്‍ ഭര്‍ത്താവിനെ വിവാഹം കഴിക്കാന്‍. മൊറാദാബാദില്‍ നിന്നുള്ള യുവതിയാണ് ഭര്‍തൃകുടുംബത്തിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഒരു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം 2015 ലാണ് യുവതിയെ ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കുന്നത്. ജനുവരി 2016 ല്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരേ യുവതി പീഡനത്തിന് പരാതി നല്‍കി. ആ വര്‍ഷം ഡിസംബറില്‍ രണ്ട് കുടുംബവും ചേര്‍ന്ന് ഇരുവരേയും ഒന്നിക്കാന്‍ തീരുമാനിച്ചു. 

കുറച്ചു നാള്‍ ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിഞ്ഞതിനാല്‍ ഇതിനെ വിവാഹമോചനമായി കാണണമെന്ന് ഭര്‍ത്താവിന്റെ അച്ഛനും അമ്മാവന്മാരും രണ്ട് മതപുരോഹിതന്‍മാരും പറഞ്ഞു. അങ്ങനെയാണ് യുവതിയെ ഭര്‍തൃപിതാവുമായി വിവാഹം കഴിപ്പിക്കുന്നത്. എന്നാല്‍ ഇതിനെ യുവതി ശക്തമായി എതിര്‍ത്തു. ഇതൊന്നും വകവെക്കാതെയായിരുന്നു വിവാഹം. തുടര്‍ന്ന് ഭര്‍തൃപിതാവിനൊപ്പം യുവതിയെ മുറിയില്‍ പൂട്ടിയിടുകയും പീഡിപ്പിക്കുകയുമായിരുന്നു. അടുത്ത ദിവസം രാവിലെ ഇരുവരും വിവാഹമോചിതരായി. തുടര്‍ന്ന് ഭര്‍ത്താവും യുവതിയെ പീഡിപ്പിച്ചു. ജില്ലാ മജിസ്‌ട്രേറ്റിന് പരാതി നല്‍കിയതോടെ യുവതിക്കും കുടുംബത്തിനും നേര ഭര്‍ത്താവും മറ്റുള്ളവരും വധഭീഷണി മുഴക്കാന്‍  തുടങ്ങിയെന്നും പരാതിയുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com