രക്ഷാബന്ധന് ബന്ധുവിന്റെ കൈയില്‍ രാഖി കെട്ടാന്‍ എത്തിയ പതിനഞ്ചുകാരിയെ രണ്ട് ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു. ബിഹാറിലെ ബന്ധയിലെ തിന്‍ഡ്വാരി മേഖലയിലാണ് സംഭവമുണ്ടാകുന്നത്. സംഭവത്തില്‍ 21 കാരന് മോഹിത്തിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
മോഹിത്തിനൊപ്പം രക്ഷാബന്ധന് ആഘോഷിക്കാനാണ് ഓഗസ്റ്റ് 26 ന് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ എത്തിയത്. എന്നാല്‍ യുവതിയെ പിടിച്ചുവെച്ച് രണ്ട് ദിവസം ക്രൂരപീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്കിയ പരാതിയിലാണ് യുവാവിനെതിരേ കേസെടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ