വിമാനത്തിൽ വെച്ച് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ​ഗവേഷക വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു

അ​റ​സ്റ്റി​ലാ​യ സോ​ഫി​യ​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.
വിമാനത്തിൽ വെച്ച് ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ​ഗവേഷക വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തു

തൂ​ത്തു​ക്കു​ടി: വി​മാ​ന​ത്തി​ൽ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യതിന്യെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി അ​റ​സ്റ്റി​ൽ. കാ​ന​ഡ​യി​ലെ മോ​ണ്‍​ട്രി​യ​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ സോ​ഫി​യ ലോ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​മി​ഴ്നാ​ട് ബി​ജെ​പി പ്ര​സി​ഡ​ന്‍റ് ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി. അ​റ​സ്റ്റി​ലാ​യ സോ​ഫി​യ​യെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

വി​മാ​ന​ത്തി​ലി​രു​ന്ന് സോ​ഫി​യ "​ബി​ജെ​പി​യു​ടെ ഫാ​സി​സ്റ്റ് സ​ർ​ക്കാ​ർ തു​ല​യ​ട്ടെ’ എ​ന്ന് വി​ളി​ച്ചു​പ​റ​ഞ്ഞ​താ​യി ത​മി​ഴി​സൈ പ​റ​ഞ്ഞു. ത​മി​ഴി​സൈ​യു​ടെ തൊ​ട്ടു​പി​ന്നി​ലെ സീ​റ്റി​ലാ​യി​രു​ന്നു സോ​ഫി​യ ഇ​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ബി​ജെ​പി നേ​താ​വ് തൂ​ത്തു​ക്കു​ടി​യി​ലെ പു​തു​ക്കോ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. പി​ന്നാ​ലെ തൂ​ത്തു​ക്കു​ടി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പോ​ലീ​സ് സോ​ഫി​യ​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

സോ​ഫി​യ ഭീ​ക​ര​സം​ഘ​ട​ന​യി​ലെ അം​ഗ​മാ​ണെ​ന്ന് ത​മി​ഴി​സൈ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. 'അ​വ​ർ ഒ​രു സാ​ധാ​ര​ണ വ്യ​ക്തി​യെ പോ​ലെ​യാ​യി​രു​ന്നി​ല്ല. ഞാ​ൻ അ​വ​രെ ഭ​യ​പ്പെ​ടു​ന്നി​ല്ല. വി​മാ​ന​ത്തി​ലെ മ​റ്റു യാ​ത്ര​ക്കാ​ർ​ക്ക് അ​വ​ർ ശ​ല്യ​മു​ണ്ടാ​ക്കി. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ പ്ര​തി​ക​രി​ച്ച​ത്. ഒ​രു പൊ​തു​സ്ഥ​ല​ത്തു ജ​ന​ങ്ങ​ൾ​ക്കു ശ​ബ്ദം ഉ​ണ്ടാ​ക്കാം, പ​ക്ഷേ ഒ​രു വി​മാ​ന​ത്തി​ൽ അ​ല​റാ​ൻ ആ​ർ​ക്കും അ​വ​കാ​ശ​മി​ല്ല'- ത​മി​ഴി​സൈ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com