കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്; കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th September 2018 09:19 PM |
Last Updated: 04th September 2018 09:19 PM | A+A A- |

ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നതില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി ഹര്‍ഷവര്‍ദ്ധന്‍. എല്ലാ വശങ്ങളും പരിശോധിച്ചു വരികയാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നും മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി ഓഗസ്റ്റ് 26ന് അവസാനിച്ചിരുന്നു. 2017ലെ കരട് വിജ്ഞാപനത്തിലെ പരിസ്ഥിതിലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടതോടെയാണ് കരട് വിജ്ഞാപനം പുതുക്കി ഇറക്കുന്നത് സംബന്ധിച്ച് തീരുമാനം വൈകുന്നത്. ജനവാസ കേന്ദ്രങ്ങള്‍, പട്ടയ ഭൂമി, ഏലമലകാടുകള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പ്രദേശങ്ങള്‍ ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ട്രൈബ്യൂണല്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ കരടില്‍ ഇതംഗീകരിക്കുക മന്ത്രാലയത്തിന് എളുപ്പമാകില്ല.
ട്രൈബ്യൂണല്‍ ഉത്തരവ് സഹിതം കരട് വിജ്ഞാപനം അടങ്ങുന്ന ഫയല്‍ മന്ത്രിയുടെ പരിഗണനയ്ക്കായി അയച്ചിരിക്കുകയാണെന്ന് ഉന്നതോദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.