'വിവാഹാഭ്യര്‍ത്ഥന നിരസിച്ചാല്‍ നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും'; വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ
By സമകാലികമലയാളം ഡെസ്‌ക് | Published: 04th September 2018 10:03 PM |
Last Updated: 04th September 2018 10:03 PM | A+A A- |
മുംബൈ: വിവാഹാലോചന നിരസിക്കുന്ന പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുവരാന്‍ യുവാക്കളെ സഹായിക്കുമെന്ന് വിവാദ പ്രസ്താവന നടത്തിയ ബിജെപി എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. മഹാരാഷ്ട്രയിലെ ഘട്‌കോപ്പര്‍ എംഎല്‍എയായ രാം കദമിന്റെ വിവാദ പ്രസ്താവന അടങ്ങിയ വീഡിയോക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.പൊതുപരിപാടിയ്ക്കിടെ പ്രഖ്യാപനം നടത്തുക മാത്രമല്ല തന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കും നല്‍കുകയും ചെയ്തു അദ്ദേഹം.
'ആവശ്യമുള്ളപ്പോള്‍ സഹായത്തിനായി നിങ്ങള്‍ക്ക് എന്നെ വിളിക്കാം. നിങ്ങള്‍ ഒരു പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ഥന നടത്തി, പക്ഷേ അവള്‍ നിരസിച്ചു എന്നതാണ് നിങ്ങളുടെ സങ്കടമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിങ്ങളെ സഹായിക്കും. നിങ്ങള്‍ സ്വന്തം മാതാപിതാക്കളൊടൊപ്പം എന്നെ വന്നുകാണണം. അഭിപ്രായം ചോദിക്കണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരും.'ഇതായിരുന്നു പൊതുപരിപാടിക്കിടെ എംഎല്‍എയുടെ വാക്കുകള്‍.തന്റെ വാക്കുകള്‍ വളച്ചൊടിച്ച് എതിരാളികള്‍ മനപ്പൂര്‍വ്വം വിവാദം സൃഷ്ടിക്കുകയാണന്ന് രാം കദം പ്രതികരിച്ചു.
बेताल वक्तव्य करणारा भाजपा नेत्यांमध्ये आणखी ऐकाची भर.. रक्षाबंधन , दहिकाला उत्सव या पवित्र सणा दिवशी आमदाराने तोडले आपल्या अकलेचे तारे !
— Dr.Jitendra Awhad (@Awhadspeaks) September 4, 2018
कशा राहतील यांचा राज्यात महिला सुरक्षित? pic.twitter.com/Z5JAx5ewrN