ബസ്സിലും ട്രെയിനിലും ടിക്കറ്റ് എടുക്കാന്‍ ഇനി പണം വേണ്ട; ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ രാജ്യത്ത് കാര്‍ഡ് സംവിധാനം വരുന്നു 

ബസ്സിലും ട്രെയിനിലും ടിക്കറ്റ് എടുക്കാന്‍ ഇനി പണം വേണ്ട; ലണ്ടന്‍, സിങ്കപ്പൂര്‍ മാതൃകയില്‍ രാജ്യത്ത് കാര്‍ഡ് സംവിധാനം വരുന്നു 

ഒറ്റ കാർഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബർബൻ ട്രെയിനുകൾ എന്നിവയിൽ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്

ന്യൂഡൽഹി: പൊതുഗതാഗതം ശക്തിപ്പെടുത്താൻ  വ്യത്യസ്ത ഗതാഗതസംവിധാനങ്ങൾ ഒരു കാർഡിലൂടെ ലഭ്യമാക്കുന്ന ‘ഒരു രാഷ്ട്രം-ഒരു കാർഡ്’ നയം നടപ്പാക്കാനൊരുങ്ങി ഇന്ത്യ. ലണ്ടൻ, സിങ്കപ്പൂർ മാതൃകയിൽ ഒരാൾക്ക് ഒറ്റ കാർഡ് ഉപയോഗിച്ച് ബസ്, മെട്രോ, സബർബൻ ട്രെയിനുകൾ എന്നിവയിൽ യാത്രചെയ്യാവുന്ന സംവിധാനമായിരിക്കും ഇത്. നയം നടപ്പാക്കുമെന്നും വാഹനങ്ങളെക്കാൾ പൗരന്മാരെ കേന്ദ്രീകരിച്ചുള്ളതാണ് നയമെന്നും നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത് പറഞ്ഞു. 

ഡൽഹിയിൽ ‘ഫ്യൂച്ചർ മൊബിലിറ്റി സമ്മിറ്റ്-2018-ഇന്ത്യാസ് മൂവ് ടു നെക്‌സ്റ്റ് ജെൻ ട്രാൻസ്പോർട്ട് സിസ്റ്റംസ്’ ചടങ്ങിൽ സംസാരിക്കവേയാണ് നയത്തെക്കുറിച്ച് അമിതാഭ് കാന്ത് വിശദീകരിച്ചത്. സ്ഥായിയായ ഗതാഗതസംവിധാനം ഒരുക്കുന്നതിനും ഗതാഗതാധിഷ്ഠിത ആസൂത്രണവും ഡിജിറ്റൈസേഷനും നടപ്പാക്കാൻ കേന്ദ്രീകരിച്ചുമാണ് നയമെന്ന് അദ്ദേഹം പറഞ്ഞു. വൈദ്യുതി, എഥനോൾ, മെഥനോൾ, സിഎൻജി, എൽഎൻജി, ഹൈഡ്രജൻ തുടങ്ങിയവ ഉപയോഗിച്ച്‌ ഗതാഗതസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയെന്നതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

കാലാവസ്ഥാ വ്യതിയാനം, എണ്ണയിറക്കുമതി ബില്ലിലെ വർധന തുടങ്ങിയ കാരണങ്ങളാൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വ്യോമനിലവാരം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളെയും ശക്തിപ്പെടുത്താനുള്ള വികസനപ്രക്രിയയിലെ നിർണായകഘടകമാണ്‌ ഗതാഗതരംഗമെന്ന് അമിതാഭ് കാന്ത് അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com