ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന പ്രശാന്തത; വിവാദങ്ങള്‍ക്കിടെ മാനസരോവര്‍ ചിത്രങ്ങളുമായി രാഹുല്‍ ഗാന്ധി

കൈലാസ്- മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവച്ചതെന്നതും ശ്രദ്ധേയമാണ്
ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന പ്രശാന്തത; വിവാദങ്ങള്‍ക്കിടെ മാനസരോവര്‍ ചിത്രങ്ങളുമായി രാഹുല്‍ ഗാന്ധി

മാനസരോവറില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. കൈലാസ്- മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ ചിത്രങ്ങള്‍ പങ്കുവച്ചതെന്നതും ശ്രദ്ധേയമാണ്. തടാകത്തിന്റെ ചിത്രങ്ങളാണ് രാഹുല്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

ഇവിടെ വെറുപ്പോ പകയോ ഇല്ലെന്നും ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിത്തരുന്ന പ്രശാന്തതയോടെ ഒഴുകുന്ന തടാകമെന്നും രാഹുല്‍ മാനസരോവറിനെ വര്‍ണിച്ചിരിക്കുന്നു. 

ചൈനയുമായുള്ള ബന്ധമാണ് രാഹുലിനെ കൈലാസ യാത്രയ്ക്ക് പ്രേരിപ്പിച്ചതെന്നും യാത്രയ്ക്കിടെ രാഹുല്‍ മാംസം കഴിച്ചതായും ബിജെപി ആരോപിച്ചിരുന്നു. ഈ വിവാദങ്ങള്‍ക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ യാത്ര പുരോഗമിക്കുന്നത്. ഇക്കഴിഞ്ഞ 31നാണ് രാഹുല്‍ കൈലാസത്തിലേക്ക് യാത്ര പോയത്. ഈ മാസം 12 വരെയായിരിക്കും യാത്ര.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com