തെരഞ്ഞടുപ്പ് വിജയം ലക്ഷ്യം; 50 ലക്ഷം സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി ബിജെപി; ജിയോ സിമ്മും മോദി ആപ്പും

ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യാനൊരുങ്ങി ബിജെപി സര്‍ക്കാര്‍ - മൈക്രോമാക്‌സിന്റെ ഫോണും റിലയന്‍സ് ജിയോ സിമ്മുമാണ് വിതരണം ചെയ്യുന്നത്
തെരഞ്ഞടുപ്പ് വിജയം ലക്ഷ്യം; 50 ലക്ഷം സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്യാന്‍ ഒരുങ്ങി ബിജെപി; ജിയോ സിമ്മും മോദി ആപ്പും

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് 50 ലക്ഷം സ്മാര്‍ട് ഫോണുകള്‍ വിതരണം ചെയ്യാനൊരുങ്ങി ഛത്തിസ്ഗഡിലെ ബിജെപി സര്‍ക്കാര്‍. ഫോണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ നമോ ആപ്പും ഛത്തിസ്ഗഡ് മുഖ്യമന്ത്രി രമണ്‍ സിങിന്റെ പേരില്‍ രമണ്‍ ആപ്പുമുണ്ട്.

സഞ്ചാര്‍ ക്രാന്തി സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കായി 1500 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചത്. മൈക്രോമാക്‌സിന്റെ ഫോണും റിലയന്‍സ് ജിയോ സിമ്മുമാണ് വിതരണം ചെയ്യുന്നത്. പ്ലേ സ്‌റ്റോറിലെ രമണ്‍ ആപ്പിന് ഫോണിലെ കോണ്‍ടാക്റ്റ് ലിസ്റ്റും ഫയലുകളും ലഭ്യമാകും. മോദി ആപ്പ് ഡൌണ്‍ ലോഡ് ചെയ്യുമ്പോള്‍ ഫോട്ടോ എടുക്കാനും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുമുള്ള അനുവാദം ലഭിക്കും.

നമോ ആപ്പുകള്‍ ഫോണ്‍ ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുന്നതായി നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. അമേരിക്കയിലെ ഒരു സ്വകാര്യ കമ്പനിക്ക് നമോ ആപ്പ് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നുവെന്ന് ഫ്രഞ്ച് ഗവേഷകനായ എലിയറ്റ് ആല്‍ഡേഴ്‌സന്‍ ആരോപിച്ചു. പിന്നാലെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയുണ്ടായി.

ഛത്തിസ്ഗഡില്‍ ഫോണുകളുടെ വിതരണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 50.8 ലക്ഷം ഫോണുകള്‍ ഈ വര്‍ഷവും ബാക്കിയുള്ള 4.8 ലക്ഷം ഫോണുകള്‍ അടുത്ത വര്‍ഷവുമാണ് വിതരണം ചെയ്യുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com