അഡ്മിഷന്‍ നിഷേധിക്കുന്നതും സ്‌കോളര്‍ഷിപ്പ് തടയുന്നതും നിയമവിരുദ്ധം; ആധാര്‍ നല്‍കേണ്ടത് സ്‌കൂളുകളുടെ ഉത്തരവാദിത്വമെന്ന് യുഐഡിഎഐ 

ആധാര്‍ നമ്പറില്ലാത്ത കുട്ടികള്‍ക്ക്‌ അഡ്മിഷന്‍ നിഷേധിക്കുന്നതും ആനുകൂല്യങ്ങള്‍ തടയുന്നതും  നിയമപരമായി തെറ്റാണ്. ചില സ്‌കൂളുകള്‍ ആധാറില്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി ഉയര്‍ന്നതിനെ 
അഡ്മിഷന്‍ നിഷേധിക്കുന്നതും സ്‌കോളര്‍ഷിപ്പ് തടയുന്നതും നിയമവിരുദ്ധം; ആധാര്‍ നല്‍കേണ്ടത് സ്‌കൂളുകളുടെ ഉത്തരവാദിത്വമെന്ന് യുഐഡിഎഐ 


ന്യൂഡല്‍ഹി: ആധാറില്ലെന്ന കാരണം പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനമോ സ്‌കോളര്‍ഷിപ്പ് അടക്കമുള്ള മറ്റ് ആനുകൂല്യങ്ങളോ നിഷേധിക്കരുത് എന്ന് ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി. വിദ്യാര്‍ത്ഥികളുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കുന്നതും ഇല്ലാത്തവര്‍ക്ക് ആധാര്‍ നമ്പര്‍ എടുത്ത് നല്‍കുന്നതും സ്‌കൂളുകളുടെ ഉത്തരവാദിത്വമാണെന്നും പുതിയതായി പുറത്തിറക്കിയ സര്‍ക്കുലറില്‍ അതോറിറ്റി വ്യക്തമാക്കി.

ആധാര്‍ നമ്പറില്ലാത്ത കുട്ടികള്‍ക്ക്‌ അഡ്മിഷന്‍ നിഷേധിക്കുന്നതും ആനുകൂല്യങ്ങള്‍ തടയുന്നതും  നിയമപരമായി തെറ്റാണ്. ചില സ്‌കൂളുകള്‍ ആധാറില്ലാത്തവര്‍ക്ക് പ്രവേശനം നിഷേധിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് അതോറിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രാദേശിക ബാങ്കുകളുമായും പോസ്‌റ്റോഫീസുകളുമായും സഹകരിച്ച് പ്രത്യേക ക്യാമ്പുകള്‍ ആധാര്‍ നല്‍കുന്നതിനായി സംഘടിപ്പിക്കണമെന്നും അതോറിറ്റി സിഇഒ ഡോക്ടര്‍ അജയ് ഭൂഷന്‍ പാണ്ഡെ അറിയിച്ചു. ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ വിദ്യാഭ്യാസ വകുപ്പിന്റെയും പ്രദേശിക ഭരണകൂടങ്ങളുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

 ആധാര്‍ എടുക്കുന്നതിനും പുതുക്കുന്നതിനുള്ള ക്യാമ്പുകള്‍ വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ സ്‌കൂളുകളില്‍ സംഘടിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

 അഡ്മിഷന്‍ , സ്‌കോളര്‍ഷിപ്പ്, ബോര്‍ഡ് പരീക്ഷകള്‍ എന്നിവയ്ക്കാണ് നിലവില്‍ വിദ്യാര്‍ത്ഥികളുടെ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നത്.
ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ അഞ്ചിനും 15 നും ഇടയില്‍ പ്രായമുള്ളവരാണെന്നും ഇവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിലാവണം ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കേണ്ടത് എന്നും സര്‍ക്കുലറില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com