ഇന്ധന വിലയില്‍ ഇന്നും വര്‍ധന; പെട്രോള്‍ 86.91രൂപ, ഡീസല്‍ 75.96

രാജ്യത്ത് പെട്രോള്‍ - ഡീസല്‍ വില കുതിക്കുന്നു - പെ്‌ട്രോളിന് ഇന്ന വര്‍ധിച്ചത് 20 പൈസയും ഡീസലിന് 21 പൈസയും 
ഇന്ധന വിലയില്‍ ഇന്നും വര്‍ധന; പെട്രോള്‍ 86.91രൂപ, ഡീസല്‍ 75.96

ന്യൂഡല്‍ഹി: പെട്രോള്‍ വില സര്‍വകാല റെക്കോഡിലേക്ക്. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 86 രൂപ 91 പൈസയാണ്. ഡീസലിന്‍ 75 രൂപ 96 പൈസയാണ് ഇന്നത്തെ വില. ഡല്‍ഹിയില്‍ 79 രൂപ 51 പൈസയും ഡീസലിന് 71 രൂപ 55 പൈസയുമാണ് വില.

പെട്രോളിന് 20 പൈസയും ഡീസലിന് 21 പൈസയുമാണ് വര്‍ധിച്ചത്. ഒരു ലീറ്റര്‍ പെട്രോളിനു കൊച്ചി നഗരത്തില്‍ 81 രൂപ 55 പൈസയാണ് ഇന്നത്തെ വില. മേയ് 29നായിരുന്നു ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത് -81.41 രൂപ. ഡീസല്‍ വിലയില്‍ 23 പൈസയാണ് ഇന്നു കൂടിയത്. നഗരത്തിന് പുറത്ത് അന്ന് 82 രൂപ 50 പൈസ കടന്നിരുന്നു. ഇന്ന് നഗരപരിധിക്ക്  പുറത്ത് 83 രൂപയാണ് വില

ഡീസലിന് 21 പൈസയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ കൊച്ചി നഗരത്തില്‍ ലിറ്ററിന് 75 രൂപ 46 പൈസയാണ്. സപ്തംബറില്‍ മാസത്തില്‍ മാത്രം പെട്രോള്‍ വില വര്‍ധനവില്‍ ഒരു രൂപയോളം വര്‍ധിച്ചപ്പോള്‍ ഡീസലിന് 1.43 രൂപയാണ് വര്‍ധിച്ചത്. 

തിരുവനന്തപുരം നഗരത്തില്‍ 82. 58 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. നഗരപരിധിക്ക് പുറത്ത് 83.50 രൂപ നല്‍കണം. ഡീസലിന് 76.55 രൂപയാണ്.കോഴിക്കോട് നഗരത്തില്‍ 82.30 രൂപയാണ് പെട്രോളിന്റെ വില. ഡീസലിന് 76.25 രൂപയാണ് വില

ഇന്ധനവില ഉയരുന്നത് താത്കാലിക പ്രതിഭാസമാത്രമാണെന്നാണ് പെട്രോളിയം മന്ത്രിയുടെ നിലപാട്. രാജ്യത്തെ ഇന്ധന വില ഉയരുന്നതിന് കാരണം അമേരിക്കയുടെ ഒറ്റപ്പെട്ട നയങ്ങളാണെന്നും മന്ത്രി  പറഞ്ഞിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com