പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു: യുവതിയെ രണ്ട് മാസം അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

കഴിഞ്ഞ ജൂണില്‍ പെരുന്നാള്‍ദിവസം രാത്രിഭക്ഷണത്തിന് ക്ഷണിച്ച യുവാവ് മയക്കുമരുന്ന് നല്‍കി ആദ്യം പീഡിപ്പിക്കുകയും, പിന്നീട് രണ്ടുമാസത്തോളം തടവിലാക്കി പീഡനം തുടരുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. 
പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു: യുവതിയെ രണ്ട് മാസം അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു

മുംബൈ: പെരുന്നാളിന് ക്ഷണം ലഭിച്ച് വീട്ടിലെത്തിയ യുവതിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചത് രണ്ടുമാസം. മുംബൈ നഗരത്തിലെ അപ്പാര്‍ട്ട്‌മെന്റിലാണ് യുവതിയെ രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ  യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ജൂണില്‍ പെരുന്നാള്‍ദിവസം രാത്രിഭക്ഷണത്തിന് ക്ഷണിച്ച യുവാവ് മയക്കുമരുന്ന് നല്‍കി ആദ്യം പീഡിപ്പിക്കുകയും, പിന്നീട് രണ്ടുമാസത്തോളം തടവിലാക്കി പീഡനം തുടരുകയും ചെയ്‌തെന്നാണ് യുവതിയുടെ പരാതി. 

27കാരിയായ യുവതി സമൂഹമാധ്യമം വഴിയാണ് യുവാവിനെ പരിചയപ്പെടുന്നത്. കഴിഞ്ഞ ചെറിയപെരുന്നാള്‍ ദിവസം സയ്യീദ് അമീര്‍ ഹുസൈന്‍ യുവതിയെ രാത്രിഭക്ഷണത്തിന് അപ്പാര്‍ട്ട്‌മെന്റിലേക്ക് ക്ഷണിച്ചു. എന്നാല്‍ യുവതിക്ക് നല്‍കിയ ഭക്ഷണത്തില്‍ അമീര്‍ ഹുസൈന്‍ രഹസ്യമായി മയക്കുഗുളിക കലര്‍ത്തിയിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെ യുവതി ബോധരഹിതയായി. ഈ സമയത്താണ് അമീര്‍ ഹുസൈന്‍ യുവതിയെ ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചത്. അതിക്രമത്തിന്റെ വീഡിയോദൃശ്യങ്ങളും ഇയാള്‍ പകര്‍ത്തിയിരുന്നു. 

അടുത്ത ദിവസം ബോധംവന്നപ്പോള്‍ യുവതിയെ ഈ വീഡിയോ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തി. തന്നെ വിവാഹം കഴിക്കണമെന്നും അല്ലെങ്കില്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നുമായിരുന്നു ആദ്യത്തെ ഭീഷണി. എന്നാല്‍ യുവതി ഇത് അനുസരിക്കാതിരുന്നതോടെ അപ്പാര്‍ട്ട്‌മെന്റില്‍ ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്ന് പലദിവസങ്ങളിലായി യുവതിയെ പീഡിപ്പിച്ചു. 

ഇതിനിടെ ആസിഡ് ഒഴിക്കുമെന്നും, പെണ്‍വാണിഭസംഘത്തിന് കൈമാറുമെന്നും യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. യുവാവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ തടവില്‍ കഴിയുന്നതിനിടെ ഓഗസ്റ്റ് 25നാണ് യുവതി അവിടെനിന്നും രക്ഷപ്പെടുന്നത്. അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയ പ്രതിയുടെ മാതാവാണ് യുവതിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത്. 

തുടര്‍ന്ന് മുംബൈയിലെ ബന്ധുവീട്ടിലെത്തിയ യുവതി സംഭവിച്ചതെല്ലാം വെളിപ്പെടുത്തുകയും ബന്ധുക്കളുടെ സഹായത്തോടെ കോത്ത്‌റഡ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. തടവിലാക്കിയ സമയത്ത് യുവതിയുടെ എടിഎം കാര്‍ഡുകള്‍ കൈക്കലാക്കിയ യുവാവ് 40000 രൂപയും തട്ടിയെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com