രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്‍ അടക്കമുളള പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതി; ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണം

പ്രതികളെ മോചിപ്പിക്കാനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന്‍ അടക്കമുളള പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രീംകോടതി; ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണം

ചെന്നൈ: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കണമെന്ന് സുപ്രീംകോടതി. പ്രതികളെ മോചിപ്പിക്കാനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ശരിവെച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതോടെ പേരറിവാളന്‍ അടക്കമുളള പ്രതികള്‍ ജയില്‍മോചിതരാകും. പ്രതികളുടെ ദയാഹര്‍ജി ഗവര്‍ണര്‍ പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.

ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവം നടത്തിയത്. നേരത്തെ രാജീവ് ഗാന്ധിവധക്കേസിലെ എല്ലാ പ്രതികളുടെയും വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി വെട്ടിക്കുറച്ചിരുന്നു. അതിന് പിന്നാലെ 2014ല്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ എല്ലാ പ്രതികളെയും വിട്ടയ്ക്കാനുളള തീരുമാനം എടുത്തിരുന്നു. ഭരണഘടനയുടെ 161 അനുഛേദ പ്രകാരം സംസ്ഥാനത്തിനുളള അധികാരം ഉപയോഗിച്ചാണ് പ്രതികളെ വിട്ടയ്ക്കാനുളള തീരുമാനം തമിഴ്‌നാട് സര്‍ക്കാര്‍ എടുത്തത്. ഇത് ചോദ്യം ചെയ്ത് കേന്ദ്രസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്.കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച കേസാണ് ഇത്, അതിനാല്‍  ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാരിന് പ്രതികളെ വിട്ടയ്ക്കാന്‍ ആകില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വാദിച്ചു. തങ്ങളെ ജയില്‍മോചിതരാക്കണമെന്ന്് ആവശ്യപ്പെട്ട് പേരറിവാളന്‍ അടക്കം സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്. 

തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം ശരിവെയ്ക്കുന്ന നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടിരിക്കുന്നത്. പേരറിവാളന്‍ അടക്കം ഏഴു പ്രതികളെയാണ് സുപ്രീംകോടതി ജയില്‍മോചിതരാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com