രാഹുല്‍ രാജ്യത്തെ ഏറ്റവും വലിയ ബഫൂണ്‍; പരിഹാസവുമായി ചന്ദ്രശേഖര്‍ റാവു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.
രാഹുല്‍ രാജ്യത്തെ ഏറ്റവും വലിയ ബഫൂണ്‍; പരിഹാസവുമായി ചന്ദ്രശേഖര്‍ റാവു

ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.രാജ്യത്തെ ഏറ്റവും വലിയ ബഫൂണാണ് രാഹുല്‍ ഗാന്ധി. ഇക്കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഹുല്‍ ആലിംഗനം ചെയ്തത് രാജ്യം കണ്ടതാണ്. കണ്ണിറുക്കി കാണിച്ച രീതിയും രാജ്യം ചര്‍ച്ച ചെയ്തു. അദ്ദേഹം തെലുങ്കാനയില്‍ വന്നാല്‍ കൂടുതല്‍ സീറ്റുകള്‍ നേടി തന്റെ പാര്‍ട്ടി വിജയിക്കുമെന്നും ടിആര്‍എസ് നേതാവ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഉടന്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണ് എന്ന് പ്രഖ്യാപിച്ച് തെലങ്കാന നിയമസഭ പിരിച്ചുവിട്ട നടപടി ഗവര്‍ണര്‍ അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്യരുത് എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ചന്ദ്രശേഖര്‍ റാവു രംഗത്തുവന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഡല്‍ഹി സുല്‍ത്താന്‍ ഭരണത്തിന്റെ പാരമ്പര്യം പിന്‍പറ്റുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. ഇക്കാരണം കൊണ്ടാണ് കോണ്‍ഗ്രസിന്റെ അടിമകള്‍ ആകരുതെന്ന് ജനങ്ങളോട് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്ന് ചന്ദ്രശേഖര്‍ റാവു വ്യക്തമാക്കി.

ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനുളള സാധ്യതകളെയും കെസിആര്‍ തളളിക്കളയുന്നു. 100 ശതമാനം മതനിരപേക്ഷ പാര്‍ട്ടിയാണ് ടിആര്‍എസ് എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന തന്റെ പാര്‍ട്ടിക്ക ്എങ്ങനെ ബിജെപിയുമായി സഹകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. 

ഉടന്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ലക്ഷ്യമിട്ട് തെലുങ്കാന നിയമസഭ പിരിച്ച് വിട്ട് സംസ്ഥാന മന്ത്രിസഭ പ്രമേയം പാസാക്കുകയായിരുന്നു. കാലാവധി പൂര്‍ത്തിയാകാന്‍ എട്ട് മാസം ബാക്കി നില്‍ക്കെയാണ് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com