ശ്രീജന്‍ അഴിമതി: ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ സഹോദരിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്

പാറ്റ്‌ന: ശ്രീജന്‍ അഴിമതിക്കേസില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ മോദിയുടെ സഹോദരിയുടെ വീട്ടില്‍ റെയ്ഡ്. സുശീല്‍ കുമാര്‍ മോദിയുടെ സഹോദരി രേഖയുട വീട്ടിലാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.

ബീഹാറിലെ ഭഗല്‍പൂര്‍ ജില്ല കേന്ദ്രീകരിച്ച് 800 കോടിയിലധികം രൂപയുടെ സര്‍ക്കാര്‍ ഫണ്ട് സര്‍ക്കാരിതര സംഘടനകളുടെ അക്കൗണ്ടിലേക്കു കൈമാറ്റം ചെയ്തുവെന്നാണ് ആരോപണം. ഭഗല്‍പൂരില്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്നതിന് സ്ഥാപിച്ച സര്‍ക്കാരിതര സംഘടനയായ ശ്രീജന്‍ മഹിള വികാസ് സഹയോഗ് സമിതിയിലൂടെയാണ് ഫണ്ട് കൈമാറ്റം ചെയ്തിരുന്നത്. 2004 മുതല്‍ 2014 വരെയുള്ള വര്‍ഷത്തിനിടെയാണ് ഇത്രയും തുക വെട്ടിച്ചത്. ഇതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ബാങ്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്നാണ് ആരോപണം.

മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയും മുന്‍പു ബിജെപി - ജെഡിയു സര്‍ക്കാരിനു നേതൃത്വം നല്‍കിയ കാലയളവിലാണു ശ്രീജന്‍ കുംഭകോണം അരങ്ങേറിയത്‌
 
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com