പെട്രോളും ഡീസലും ഒഴിവാക്കൂ; വണ്ടിക്ക് പെര്‍മിറ്റ് വേണ്ടെന്ന് ഗതാഗതമന്ത്രി

വൈദ്യുതിയും പാരമ്പര്യേതര ഊര്‍ജ്ജവും ഉപയോഗിക്കുന്ന വാഹനങ്ങളുടെ അനുപാതം വര്‍ധിപ്പിക്കാനും മന്ത്രി
പെട്രോളും ഡീസലും ഒഴിവാക്കൂ; വണ്ടിക്ക് പെര്‍മിറ്റ് വേണ്ടെന്ന് ഗതാഗതമന്ത്രി

ന്യൂഡല്‍ഹി:  വൈദ്യുതിയും ബദല്‍ ഊര്‍ജ്ജവും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വൈദ്യുതി എഥനോള്‍, ബയോ ഡീസല്‍, സിഎന്‍ജി, മെഥനോള്‍, ബയോ ഫ്യൂവല്‍ എന്നിവ ഉപയോഗിക്കുന്ന ഓട്ടോറിക്ഷ, ബസ്, ടാക്‌സി എന്നിവയ്‌ക്കെല്ലാം തീരുമാനം ബാധകമാണെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി  പറഞ്ഞു.

യൂബര്‍, ഓല തുടങ്ങിയ സേവനദാതാക്കാളോട് വൈദ്യുതിയും പാരമ്പര്യേതര ഊര്‍ജ്ജവും ഉപയോഗിക്കുന്ന വാഹനങ്ങളുടെ അനുപാതം വര്‍ധിപ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു.

അലഹബാദ് മുതല്‍ വാരാണസി വരെ 1.5 മീറ്റര്‍ ആഴത്തില്‍ ജലപാതയുണ്ട്. കുംഭമേളക്കാലത്ത് കോടിക്കണക്കിനാളുകളാണ് ഇവിടെയെത്തുന്നത്. ഈ സാഹചര്യത്തില്‍ കുടുതല്‍ ജലവാഹനങ്ങള്‍ പുറത്തിറക്കണം. 500- 600 വീതം സീറ്റുകളുള്ള ജലവാഹനങ്ങള്‍ പുറത്തിറക്കുക. ഇത്തരം വാഹനങ്ങള്‍ക്ക് എട്ടുദിവസത്തിനകം അനുമതി നല്‍കുമെന്ന് മന്ത്രി ഗഡ്കരി പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com