യുപിഎ സര്‍ക്കാര്‍ നീതി ഏറെ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖര്‍

സ്വവര്‍ഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചത്. 
യുപിഎ സര്‍ക്കാര്‍ നീതി ഏറെ വൈകിപ്പിച്ചു: രാജീവ് ചന്ദ്രശേഖര്‍

ബെംഗളൂരു: സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമാണെന്ന നൂറ്റാണ്ട് പഴക്കമുള്ള നിയമത്തെ തിരുത്തിയ സുപ്രീംകോടതിയുടെ ചരിത്ര വിധിയെ സ്വാഗതം ചെയ്ത് രാജീവ് ചന്ദ്രശേഖര്‍ എംപി. സ്വവര്‍ഗലൈംഗികതയിലെ നിയമവിലക്ക് ഒഴിവാക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് ഹൈക്കോടതിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്വീകരിച്ചത്. 

എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഈ വിഷയത്തെ സുപ്രീം കോടതിയുടെ പരിഗണനയില്‍ കൊണ്ടുവരികയും എല്‍ജിബിറ്റി കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്കൊപ്പം നിലകൊണ്ട് ചരിത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. എന്നായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ ട്വീറ്റ്. 

ഒരു വര്‍ഷം മുമ്പ് സ്വകാര്യത മൗലികാവകാശമാണ് എന്ന കാര്യം സുപ്രീം കോടതി തള്ളിക്കളഞ്ഞിരുന്നു. ഞാനായിരുന്നു അന്ന് പരാതിക്കാരന്‍. എന്നാല്‍ ഇന്ന് ആ അവകാശത്തെ ഒന്നുകൂടി വിപുലീകരിച്ചാണ് എല്‍ജിബിറ്റി സമൂഹത്തിന്റെ വ്യക്തിപരമായ ലൈംഗിക തെരെഞ്ഞെടുപ്പിനെ സുപ്രീം കോടതി പിന്തുണച്ചിരിക്കുന്നത്. രാജീവ് ചന്ദ്രശേഖര്‍ തന്റെ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com