വെളിച്ചെണ്ണ വിഷമാണെന്ന് അമേരിക്കന്‍ പ്രൊഫസറുടെ വാദം, പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ

ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ രോഗപര്യവേക്ഷകനായ കരിന്‍ മിഷേല്‍സ് തന്റെ നിലപാട് തിരുത്തണം എന്ന് പറഞ്ഞ് ഇന്ത്യ പ്രതിഷേധം ശക്തമാക്കുന്നു
വെളിച്ചെണ്ണ വിഷമാണെന്ന് അമേരിക്കന്‍ പ്രൊഫസറുടെ വാദം, പ്രതിഷേധം കടുപ്പിച്ച് ഇന്ത്യ

വെളിച്ചെണ്ണ വിഷമാണെന്ന വാദവുമായെത്തിയ അമേരിക്കയിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസറിനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ രോഗപര്യവേക്ഷകനായ കരിന്‍ മിഷേല്‍സ് തന്റെ നിലപാട് തിരുത്തണം എന്ന് പറഞ്ഞ് ഇന്ത്യ പ്രതിഷേധം ശക്തമാക്കുന്നു.

വിഷമാണ് വെളിച്ചെണ്ണ. നിങ്ങള്‍ കഴിക്കാനാവുന്നതില്‍ വെച്ച് ഏറ്റവും മോശം ഭക്ഷണമാണ് വെളിച്ചെണ്ണയില്‍ നിര്‍മിച്ചത് എന്ന മിഷേലിന്റെ വാദം രാജ്യാന്തര തലത്തില്‍ തന്നവെ ചര്‍ച്ചയായിരുന്നു. ഇതോടെ മിഷേലിന്റെ വാദം നീതികരിക്കാനാവാത്തതും, ചിന്താശൂന്യമാണെന്നും വ്യക്തമാക്കി ഇന്ത്യയുടെ ഹോര്‍ട്ടികള്‍ച്ചര്‍ കമ്മീഷണര്‍ ബിഎന്‍ ശ്രീനിവാസന്‍ രംഗത്തെത്തി. 

പ്രതിഷേധം ഉന്നയിച്ച് ശ്രീനിവാസന്‍ ഹാര്‍വാര്‍ഡ് ടിഎച്ച് ചന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന് കത്തയക്കുകയും ചെയ്തു. വെളിച്ചെണ്ണ ഇല്ലാതെ ഒരു കേരള വിഭവത്തെ കുറിച്ച് ചിന്തിക്കാനാവില്ലെന്ന് കേരളത്തില്‍ നിന്നുമുള്ള കാര്‍ഡിയോളജിസ്റ്റായ രാജേഷ് മുരളീധരന്‍ പറയുന്നു. നൂറ്റാണ്ടുകളായി നമ്മുടെ പൂര്‍വീകന്മാര്‍ ഉപയോഗിച്ചു വരുന്നതാണ് വെളിച്ചെണ്ണ. നമ്മുടെ രക്തത്തില്‍ തന്നെ വെളിച്ചെണ്ണയുടെ രുചി അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. 

ഏഷ്യ, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ കാലങ്ങള്‍ക്ക് മുന്‍പ് തന്നെ വെളിച്ചെണ്ണ ഉപയോഗിച്ചിരുന്നു. വെളിച്ചെണ്ണ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളും കാണാതെ പോകരുതെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ക്ക് മറുപടിയായി വിദഗ്ധര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com