500 പിൻവലിച്ചപ്പോൾ 2000; നാലിരട്ടിയുടെ സൗഭാ​ഗ്യവുമായി എടിഎം; ബാങ്കിന് നഷ്ടം 25 ലക്ഷം!

അഞ്ഞൂറിന്‍റെ നോട്ടുകള്‍ നിറയ്ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധത്തില്‍ നിറച്ചതാണ് ഇടപാടുകാരെ ഞെട്ടിച്ച സൗഭാഗ്യത്തിന് പിന്നില്‍
500 പിൻവലിച്ചപ്പോൾ 2000; നാലിരട്ടിയുടെ സൗഭാ​ഗ്യവുമായി എടിഎം; ബാങ്കിന് നഷ്ടം 25 ലക്ഷം!

റാഞ്ചി: എടിഎമ്മില്‍ നിന്ന് അഞ്ഞൂറ് രൂപ പിന്‍വലിച്ചവര്‍ക്കെല്ലാം കിട്ടിയത് രണ്ടായിരം രൂപ! അഞ്ഞൂറിന്‍റെ നോട്ടുകള്‍ നിറയ്ക്കേണ്ട ട്രേയില്‍ 2000 രൂപയുടെ നോട്ട് അബദ്ധത്തില്‍ നിറച്ചതാണ് ഇടപാടുകാരെ ഞെട്ടിച്ച സൗഭാഗ്യത്തിന് പിന്നില്‍. ബാങ്കിനാകട്ടെ 25 ലക്ഷം രൂപയുടെ നഷ്ടവും. ജംഷദ്പൂരിലെ ബരഡിക് ബസാര്‍ എച്ച്ഡിഎഫ്സി ബാങ്ക് എടിഎമ്മില്‍ നിന്ന് കഴിഞ്ഞ ദിവസം പണം പിന്‍വലിച്ചവര്‍ക്കാണ് സൗഭാ​ഗ്യം. 1000 രൂപ പിന്‍വലിച്ചവര്‍ക്ക്  കിട്ടിയത് 4000 രൂപ. 20000 പിന്‍വലിച്ചപ്പോള്‍ 80000... ഒടുവിൽ 12 മണിക്കൂറിനകം എടിഎം കാലി.

തുടർന്നു ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് അബദ്ധം കണ്ടെത്തിയത്. പണം നിറയ്ക്കാന്‍ കരറെടുത്ത സ്വകാര്യ ഏജന്‍സിയുടെ അബദ്ധം മൂലമാണ് ബാങ്കിന് നഷ്ടം സംഭവിച്ചത്. അധിക പണം കിട്ടുന്നുവെന്നറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ പണം പിന്‍വലിച്ചു.

പണം പിന്‍വലിച്ചവരുടെ വിവരം ശേഖരിച്ച് അധികമായി ലഭിച്ച പണം തിരിച്ചടക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പലരും ഇതിന് ഒരുക്കമായിരുന്നില്ല. ജീവനക്കാരുടെ വീഴ്ചമൂലം പണം നഷ്ടമായാൽ തുക ഏജൻസിയിൽ നിന്ന് ഇൗടാക്കണമെന്നാണു വ്യവസ്ഥയെങ്കിലും അധിക പണം ലഭിച്ചവരുമായി ബന്ധപ്പെട്ടു പണം തിരിച്ചടപ്പിക്കാനുള്ള ശ്രമം അധികൃതർ തുടരുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com