കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ ; എച്ച് ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു

സാങ്വിയെ തട്ടിക്കൊണ്ട് പോയതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈ, നവിമുംബൈ, താനെ എന്നിവിടങ്ങളിലേക്ക് വയര്‍ലസ് സന്ദേശം അയച്ചിട്ടുള്ളതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ്
കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ ; എച്ച് ഡിഎഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു

മുംബൈ: എച്ച് ഡി എഫ്‌സി ബാങ്ക് വൈസ് പ്രസിഡന്റ് സിദ്ധാര്‍ത്ഥ് കിരണ്‍ സാങ്വിയുടെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. ബുധനാഴ്ച കമലാ മില്‍സിലെ ഓഫീസില്‍ നിന്നും വീട്ടിലേക്ക് മടങ്ങുംവഴിയാണ് സാങ്വിയെ കാണാതെയായത്. ഇയാളുടെ കാര്‍ നവി മുംബൈയില്‍ നിന്നും പിറ്റേന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കാറില്‍ നിന്ന് രക്തക്കറ കണ്ടെത്തിയതോടെയാണ് സാങ്വിയെ ആരെങ്കിലും അപായപ്പെടുത്തിയിട്ടുണ്ടോ എന്ന രീതിയിലേക്ക് അന്വേഷണം പുരോഗമിക്കുന്നത്. 

വീട്ടില്‍ നിന്നും പതിവ് പോലെ ഓഫീസിലേക്ക് പോയ സാങ്വി ബുധനാഴ്ച വൈകുന്നേരം 7.30 ഓടെ ബാങ്കില്‍ നിന്നും മടങ്ങി. ഓഫീസില്‍ നിന്നും നടന്നു പോവുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ ഉണ്ടെങ്കിലും കാറിന്റെ ദൃശ്യങ്ങള്‍ കണ്ടെത്താനായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. 

രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ചതിന്റെ പിറ്റേ ദിവസമാണ് പിന്‍സീറ്റില്‍ രക്തക്കറയോടെ കാര്‍ പൊലീസ് കണ്ടെത്തിയത്. സാങ്വിയെ തട്ടിക്കൊണ്ട് പോയതായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുംബൈ, നവിമുംബൈ, താനെ എന്നിവിടങ്ങളിലേക്ക് വയര്‍ലസ് സന്ദേശം അയച്ചിട്ടുള്ളതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് അറിയിച്ചു. എയ്‌റോലി പൊലീസാണ് സാങ്വിയുടെ മാരുതി ഇഗ്നിസ് കാര്‍ കണ്ടെത്തിയത്. മലബാര്‍ ഹില്ലില്‍ ഭാര്യയ്ക്കും നാലുവയസ്സുകാരന്‍ മകനുമൊപ്പമാണ് സിങ്വി കഴിഞ്ഞിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com