പെണ്‍കുട്ടിയോട് പരസ്യമായി സംസാരിച്ചു: പതിനൊന്നാം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ കാമുകന്‍ തല്ലിക്കൊന്നു

കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി കാമുകിയുമായി സംസാരിച്ചുവെന്ന കാരണത്തിനാണ് 16 കാരനെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്.  
പെണ്‍കുട്ടിയോട് പരസ്യമായി സംസാരിച്ചു: പതിനൊന്നാം ക്ലാസുകാരനെ പെണ്‍കുട്ടിയുടെ കാമുകന്‍ തല്ലിക്കൊന്നു

കാന്‍പൂര്‍: പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് കൊന്നു. കാന്‍പൂരിലെ കിഡ്‌വായ് നഗറിലാണ് 11ാം ക്ലാസ് വിദ്യാര്‍ത്ഥി അതിദാരുണമായി കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി കാമുകിയുമായി സംസാരിച്ചുവെന്ന കാരണത്തിനാണ് 16 കാരനെ കാമുകനും കൂട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചുകൊന്നത്.  

ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നതെന്ന് കിഡ്‌വായ് നഗര്‍ പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനുരാഗ് മിശ്ര പറഞ്ഞു. വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

മരിച്ച വിദ്യാര്‍ത്ഥിയുടെ അയല്‍വാസിയായ പെണ്‍കുട്ടിയുമായി മര്‍ദ്ദിച്ച സംഘത്തില്‍പ്പെട്ട ഒരാള്‍ പ്രണയത്തിലായിരുന്നു. പെണ്‍കുട്ടിയുമായി കൊല്ലപ്പെട്ട വിദ്യാര്‍ത്ഥി സംസാരിക്കുന്നത് കാമുകന് ഇഷ്ടമില്ലായിരുന്നു. ഇതായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. പെണ്‍കുട്ടിയുമായി സംസാരിക്കരുതെന്ന് കാമുകന്‍ പല തവണ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിക്ക് താക്കീത് നല്‍കിയിരുന്നുവെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് കൗമാരക്കാരന്‍ പെണ്‍കുട്ടിയുമായി സംസാരിക്കുന്നത് കണ്ട കാമുകന്‍ കൂട്ടുകാരെയും കൂട്ടിക്കൊണ്ടുവന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു. മര്‍ദ്ദിച്ച് കൊലപ്പെടുത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com